മറ്റുഭാഷകളിൽ നടൻ ദുൽഖർ സൽമാനെ പോലെ സ്വീകാര്യത നേടിയ നടൻമാർ മലയാളത്തിൽ ഇല്ലെന്ന് നടനും ബിഗ് ബോസ് ഫെയിമുമായ ഷിജു എ ആർ. പാൻ ഇന്ത്യൻ താരമായി മാറിയ അദ്ദേഹത്തിന് തെന്നിന്ത്യയിലെ പല താരങ്ങൾക്കും ലഭിക്കാത്ത വിധത്തിലുള്ള സ്വാീകാര്യതയാണ് ബോളിവുഡ് അടക്കമുള്ള സിനിമ ഇൻഡസ്ട്രികളിൽ ലഭിക്കുന്നതെന്നും ഷിജു പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ദുല്‍ഖര്‍ എന്ന് പറയുന്ന നടന് ഒരു പാന്‍ ഇന്ത്യന്‍ ആക്ടര്‍ തന്നെയാണ്. നമുക്ക് കിട്ടിയ ഒരു മഹാഭാഗ്യം തന്നെയാണ് ദുല്‍ഖര്‍. സൗത്ത് ഇന്ത്യയില്‍ നിന്ന് പോകുന്നവര്‍ക്ക് അവിടെ (ബോളിവുഡ്) സ്വീകാര്യത കിട്ടുക എന്ന് പറയുന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്. അത് ഇപ്പോഴെന്നല്ല, പണ്ടും. കമല്‍ ഹാസനും രജനികാന്തുമൊക്കെ അവിടെ പോയി പടം ചെയ്തിട്ടുണ്ടെങ്കിലും പ്രേക്ഷകര്‍ അങ്ങോട്ട് സ്വീകരിച്ചിട്ടില്ല. അവര്‍ക്കൊരു അകല്‍ച്ച നില്‍ക്കുന്നുണ്ട്. പൃഥ്വിരാജ് കുറേ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിനും ചെറിയ സ്വീകാര്യത ഉണ്ടെങ്കില്‍ പോലും ദുല്‍ഖറിന് കിട്ടിയതു പോലെ ഒരു സ്വീകാര്യത, എല്ലാ ഭാഷകളിലും മറ്റാര്‍ക്കും കിട്ടിയതായി എനിക്ക് തോന്നിയിട്ടില്ല. എല്ലാവര്ക്കും ഇഷ്ടമാണ് ദുല്‍ഖറിനെ’ – ഷിജു പറയുന്നു. ഓണം റിലീസുകളിൽ താൻ ആദ്യം കാണുക കിംഗ് ഓഫ് കൊത്ത ആയിരിക്കുമെന്നും ഷിജു വ്യക്തമാക്കി. കിംഗ് ഓഫ് കൊത്ത വലിയ സ്കെയിലില്‍ ഒരുങ്ങുന്ന സിനിമയാണ്. ജോഷി സാറിന്റെ മകൻ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ്. അത്തരക്കാർക്ക് വെല്ലുവിളി കൂടുതലാണെന്നും അതുകൊണ്ടു തന്നെ അതിന് മുകളില്‍ ചെയ്യാനുള്ള പരിശ്രമവും കൂടുതല്‍ ആയിരിക്കുമെന്നും ഷിജു പറഞ്ഞു. ട്രെയ്ലര് കണ്ടപ്പോള്‍ വളരെ വ്യത്യസ്തത തോന്നിയെന്നും മലയാള സിനിമയ്ക്ക് ഒരു വ്യത്യസ്തത ആയിരിക്കും ഈ സിനിമയെന്നാണ് തോന്നുന്നതെന്നും കണ്ടാലേ പറയാന പറ്റൂവെന്നും ഷിജു വ്യക്തമാക്കി.
ഓണം റിലീസായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ഛായാഗ്രഹണം – നിമീഷ് രവി, സ്ക്രിപ്റ്റ് – അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ – ശ്യാം ശശിധരൻ, മേക്കപ്പ് – റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം – പ്രവീൺ വർമ്മ, സ്റ്റിൽ – ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ. ആക്ഷന്‍ ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി രാജശേഖറാണ്. പാൻ ഇന്ത്യൻ തലത്തിൽ വിജയിച്ച കണ്ണും കണ്ണും കൊള്ളയടിത്താൽ, കുറുപ്പ്, സീതാരാമം, ചുപ്പ് എന്നീ സിനിമകൾക്ക് ശേഷം ദുൽഖർ നായകനാകുന്ന കിംഗ് ഓഫ് കൊത്ത സമാനതകളില്ലാത്ത കാഴ്ചാനുഭൂതി സിനിമാ പ്രേമികൾക്ക് സമ്മാനിക്കുമെന്ന് ഉറപ്പാണ്. ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ, പി ആർ ഓ – പ്രതീഷ് ശേഖർ.