അനൂപ് മേനോന് തിരക്കഥയൊരുക്കി ദിഫാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡോള്‍ഫിന്‍സ്. 2014ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ സുരേഷ് ഗോപിയായിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ഒരു ഘട്ടത്തില്‍ ഈ സിനിമ നിന്നുപോകാമായിരുന്നുവെന്നും എന്നാല്‍ സുരേഷ് ഗോപി സഹായിക്കുകയായിരുവെന്നും വെളിപ്പെടുത്തുകയാണ് അനൂപ് മേനോന്.
ആദ്യമെഴുതിയ തിരക്കഥയില്‍ നിന്നുമുള്ള ചില ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍ പൈസ ഇല്ലാത്തതുകൊണ്ട് മാറ്റി ഷൂട്ട് ചെയ്ത സിനിമയാണ് ഡോള്‍ഫിന്‍സ്. ഡോള്‍ഫിന്‍സില്‍ എല്ലാവരും ഏറ്റവും ഇഷ്ടപ്പെടുന്നത് അതിന്റെ ക്ളൈമാക്സാണ്. സാമ്പത്തിക പ്രതിസന്ധി മൂലം ഒരുഘട്ടത്തില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നിന്നുപോയി. പിന്നീട് സുരേഷ് ഗോപിയാണ് പണം നല്‍കിയത്. തുടര്‍ന്നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനഃരാരംഭിച്ചതെന്നും അനൂപ് മേനോന് പറഞ്ഞു.
താനിത് പറയുന്നത് സുരേഷേട്ടന് ഇഷ്ടപ്പെടുമോ എന്നറിയില്ല. തന്റെ കയ്യിലാണ് സുരേഷേട്ടന് കാശ് തന്നത്. നീ ഈ പടം തീര്‍ക്കണം. തനിക്ക് അത്രയും ഇഷ്ടപ്പെട്ട സിനിമയാണ് എന്ന് പറഞ്ഞു. അങ്ങനെയാണ് ഡോള്‍ഫിന്‍സ് തീര്‍ത്തതെന്നും അനൂപ് മേനോന് കൂട്ടിച്ചേര്‍ത്തു.