പുത്തന്‍ വൈറ്റ് വോക്‌സ് വാഗണ്‍ സ്വന്തമാക്കി അര്‍ജുന്‍ അശോകന്‍; വൈറലായി ചിത്രങ്ങള്‍

വളരെ കുറച്ച് സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് നടന്‍ അര്‍ജുന്‍ അശോകന്‍. അച്ഛന്‍ ഹരിശ്രീ അശോകനെ പോലെ തന്മയത്വമുള്ള അഭിനയമാണ് അര്‍ജുന്‍ അശോകന്‍ കാഴ്ചവയ്ക്കുന്നത്. 2012 ല്‍ പുറത്തിറങ്ങിയ ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് അര്‍ജുന്‍ അഭിനയ രംഗത്തേക്ക് കടന്നുവന്നത്. പറവ എന്ന സിനിമയില്‍ ചെയ്ത ഹക്കീം എന്ന കഥാപാത്രത്തിലൂടെയാണ് അര്‍ജുന്‍ ശ്രദ്ധിക്കപ്പെട്ടത്. മെമ്പര്‍ രമേശന്‍ ഒന്‍പതാം വാര്‍ഡ് ആണ് അര്‍ജുന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിഡിയോകളും ആരാധകര്‍ ഏറ്റൈടുക്കാറുമുണ്ട്. ഇപ്പോഴിത തന്റെ വീട്ടിലേയ്ക്ക് എത്തിയ പുത്തന്‍ അതിഥിയുടെ വിശേഷങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. യാത്രകള്‍ക്ക് കൂട്ടായി പുത്തന്‍ വൈറ്റ് വോക്‌സ് വാഗണ്‍ സ്വന്തമാക്കിയിരിക്കുകയാണ് അര്‍ജുന്‍. വോക്‌സ് വാഗണിന്റെ പുതിയ മോഡലായ വിര്‍റ്റസ് ആണ് അര്‍ജുനും കുടുംബലും സ്വന്തമാക്കിയത്.

കാന്‍ഡി വൈറ്റ് നിറമാണ് കാറിന്. അച്ഛനും അമ്മയ്ക്കും ഭാര്യ നികിതയ്ക്കും മകള്‍ അവനിക്കുമൊപ്പം പുതിയ വാഹനത്തിനടുത്തു നില്‍ക്കുന്ന ചിത്രവും അര്‍ജുന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കാറിന്റെ കീ വാങ്ങിയത് അച്ഛന്‍ ഹരിശ്രീ അശോകനും അമ്മയും ചേര്‍ന്നാണ്. താങ്ക്യൂ ഇവിഎം വോക്‌സ് വാഗണ്‍ സ്‌പെഷ്യല്‍ താങ്ക്‌സ് ബേസില്‍ ജോയി എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിട്ടുള്ളത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

6 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago