വളരെ കുറച്ച് സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് നടന് അര്ജുന് അശോകന്. അച്ഛന് ഹരിശ്രീ അശോകനെ പോലെ തന്മയത്വമുള്ള അഭിനയമാണ് അര്ജുന് അശോകന് കാഴ്ചവയ്ക്കുന്നത്. 2012 ല്‍ പുറത്തിറങ്ങിയ ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് അര്ജുന് അഭിനയ രംഗത്തേക്ക് കടന്നുവന്നത്. പറവ എന്ന സിനിമയില്‍ ചെയ്ത ഹക്കീം എന്ന കഥാപാത്രത്തിലൂടെയാണ് അര്ജുന് ശ്രദ്ധിക്കപ്പെട്ടത്. മെമ്പര്‍ രമേശന് ഒന്‍പതാം വാര്‍ഡ് ആണ് അര്‍ജുന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
View this post on Instagram
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിഡിയോകളും ആരാധകര്‍ ഏറ്റൈടുക്കാറുമുണ്ട്. ഇപ്പോഴിത തന്റെ വീട്ടിലേയ്ക്ക് എത്തിയ പുത്തന്‍ അതിഥിയുടെ വിശേഷങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. യാത്രകള്‍ക്ക് കൂട്ടായി പുത്തന്‍ വൈറ്റ് വോക്സ് വാഗണ്‍ സ്വന്തമാക്കിയിരിക്കുകയാണ് അര്ജുന്. വോക്സ് വാഗണിന്റെ പുതിയ മോഡലായ വിര്‍റ്റസ് ആണ് അര്‍ജുനും കുടുംബലും സ്വന്തമാക്കിയത്.
കാന്‍ഡി വൈറ്റ് നിറമാണ് കാറിന്. അച്ഛനും അമ്മയ്ക്കും ഭാര്യ നികിതയ്ക്കും മകള്‍ അവനിക്കുമൊപ്പം പുതിയ വാഹനത്തിനടുത്തു നില്ക്കുന്ന ചിത്രവും അര്ജുന് ഷെയര്‍ ചെയ്തിട്ടുണ്ട്. കാറിന്റെ കീ വാങ്ങിയത് അച്ഛന് ഹരിശ്രീ അശോകനും അമ്മയും ചേര്‍ന്നാണ്. താങ്ക്യൂ ഇവിഎം വോക്സ് വാഗണ്‍ സ്പെഷ്യല്‍ താങ്ക്സ് ബേസില്‍ ജോയി എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിട്ടുള്ളത്.