പ്രശസ്ത ചലച്ചിത്ര താരം ആശിഷ് വിദ്യാർത്ഥി വിവാഹിവനായി. അസം സ്വദേശിനിയും ഫാഷൻ സംരംഭകയുമായ രുപാലി ബറുവയെയാണ് താരം വിവാഹം കഴിച്ചത്. കൊൽക്കത്ത ക്ലബിൽ വെച്ച് നടന്ന ചടങ്ങിലാണ് അറുപതു വയസുകാരനായ ആശിഷ് വിദ്യാർത്ഥി രുപാലിയെ വിവാഹം കഴിച്ചത്. ലളിതമായ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹ ചിത്രങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്.
ജീവിതത്തിന്റെ ഈ ഘട്ടത്തിൽ രുപാലിയെ വിവാഹം ചെയ്യാൻ കഴിഞ്ഞതിൽ തനിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത വികാരമാണുള്ളതെന്ന് ആശിഷ് പറഞ്ഞു. ഫാഷൻ സംരംഭകയായ രുപാലിയെ കണ്ടുമുട്ടിയതിനെക്കുറിച്ചും ആശിഷ് വിദ്യാർത്ഥി വാചാലനായി. കുറച്ചു കാലം മുമ്പാണ് കണ്ടുമുട്ടിയതെന്നും ആ പരിചയം മുന്നോട്ട് കൊണ്ടു പോകാൻ തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. രണ്ടു പേർക്കും കുടുംബാംഗങ്ങൾ മാത്രം പങ്കെടുക്കുന്ന ചെറിയൊരു ചടങ്ങായി വിവാഹം നടത്താൻ ആയിരുന്നു താൽപര്യമെന്നും ഇ ടൈംസിന് നൽകിയ പ്രതികരണത്തിൽ ആശിഷ് വിദ്യാർത്ഥി പറഞ്ഞു.
View this post on Instagram
ഹിന്ദി, തെലുഗ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, മറാത്തി തുടങ്ങി നിരവധി ഭാഷകളിൽ വ്യത്യസ്തമായ ചിത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള താരമാണ് ആശിഷ് വിദ്യാർത്ഥി. താരത്തിന്റെ രണ്ടാം വിവാഹമാണിത്.