മലയാളി സിനിമാപ്രേക്ഷകരുടെ പ്രിയ താരമായ ആസിഫ് അലി വീണ്ടും വിവാഹാതനായി. വാർത്ത കേട്ട് ഞെട്ടണ്ട, ഭാര്യ സമയെ തന്നെയാണ് പത്താം വിവാഹ വാർഷിക ദിനത്തിൽ ആസിഫ് ഒന്നുകൂടെ വിവാഹം കഴിച്ചത്. പത്താം വിവാഹവാർഷികം ആസിഫും സമയും വളരെ ആഘോഷത്തോടെയാണ് സംഘടിപ്പിച്ചത്.
ആസിഫ് അലിയും സമയും വീണ്ടും വിവാഹിതരായി എന്ന തലക്കെട്ടോടെയാണ് ആഘോഷം ചിത്രീകരിച്ച സ്റ്റുഡിയോ 360 വീഡിയോ പങ്കുവെച്ചത്. വളരെ ആഘോഷപൂർവമായിരുന്നു ചടങ്ങുകൾ. 2013ൽ വിവാഹിതരായ ആസിഫിനും സമയ്ക്കും ആദം, ഹയ എന്നിങ്ങനെ രണ്ടു മക്കളാണുള്ളത്.
തലശ്ശേരിയിലായിരുന്നു ആസിഫ് അലിയും സമയും വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഗണപതി, ബാലു വര്‍ഗീസ്, അസ്കര്‍ അലി തുടങ്ങിയവര്‍ ആഘോഷത്തില്‍ പങ്കെടുത്തു.അര്‍ഫാസ് അയൂബ് സംവിധാനം ചെയ്ത ചിത്രമാണ് ആസിഫ് അലിയുടേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. അമലാ പോളാണ് ചിത്രത്തിലെ നായിക. രമേഷ് പി പിള്ളയും സുദൻ സുന്ദരം എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. സംഭാഷണം ആദം അയൂബ് ആണ്. ആസിഫ് അലി അഭിനയിച്ചതില്‍ ഏറ്റവും ഒടുവില്‍ ‘2018’ ആണ് പ്രദര്‍ശനത്തിന് എത്തിയത്.