ആരാധകര്‍ക്ക് ഏറെ പ്രാധാന്യം നല്കുന്ന താരമാണ് ആസിഫ് അലി. അത്തരത്തില്‍ ആരാധകര്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ കുടുംബത്തോടൊപ്പം പങ്കെടുക്കുന്ന ആസിഫ് അലിയുടെ ചിത്രങ്ങളും വിഡിയോകളും മുന്‍പ് വൈറലായിട്ടുണ്ട്. ഇപ്പോഴിതാ ഫാന്‍സിനെക്കുറിച്ച് താരം പറയുന്നവാക്കുകളാണ് വൈറലായിരിക്കുന്നത്. സിനിമാ ഡാഡിക്ക് നല്കിയ അഭിമുഖത്തിലാണ് ഫാന്‍സിനെക്കുറിച്ച് ആസിഫ് മനസ് തുറന്നത്.
പരസ്പരം അറിയും തോറും ഫാന്‍സെന്നും സുഹൃത്തുക്കളുമെന്നുള്ള അകലം കുറയുമെന്ന് ആസിഫ് പറഞ്ഞു. ആരാധകര്‍ നമ്മളെ ഇഷ്ടപ്പെടുന്നത് ഒരുപക്ഷേ നമ്മള് അറിയില്ലായിരിക്കും. പരസ്പരം അറിഞ്ഞുകഴിഞ്ഞാല്‍ ഫാന്‍സ് എന്നത് മാറി അവിടെ സൗഹൃദം രൂപപ്പെടും. അങ്ങനെ തിരിച്ചറിഞ്ഞ ഒരുപാട് പേര് തന്റെ സുഹൃത്തുക്കളാണെന്ന് ആസിഫ് പറഞ്ഞു.
അത്തരത്തില്‍ ഒരു സുഹൃത്താണ് ഷാന്‍ കുര്യന്. ഷാനിന്റെ വിവാഹത്തിനാണ് താന്‍ പങ്കെടുത്തത്. താന്‍ സിനിമയില്‍ വന്ന കാലം തൊട്ട് തന്നെ ഇഷ്ടപ്പെടുകയും പിന്തുടരുകയും ചെയ്യുന്ന ആളാണ് ഷാന്‍. തന്റെ സിനിമകള്‍ മോശമാണെങ്കില്‍ ദേഷ്യപ്പെടുക വരെ ചെയ്യാറുണ്ട്. അങ്ങനെയുള്ള ഒരുപാട് പേരാണ് യഥാര്‍ത്ഥത്തില്‍ തന്റെ ബ്ലെസ്സിംഗ്. ഇവരുടെ സോഷ്യല്‍ മീഡിയ റിയാക്ഷന്‍സ് കണ്ടാണ് സിനിമയുടെ വിജയം വിലയിരുത്തുന്നതെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു.