അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യില്‍ നിന്ന് രാജിച്ചവരെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി നടന് ആസിഫ് അലി. ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെയുള്ള തിരിച്ചെടുക്കണമെന്ന് ‘അമ്മ’ മുന്‍ എക്സിക്യുട്ടീവ് അംഗമായ ആസിഫ് അലി പറഞ്ഞു.
സംഘടനയില്‍ നിന്ന് പുറത്തുപോയ നടിമാര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്ന് ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്നതായിരുന്നു. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം സംഘടയില്‍ ഐസിസി വന്നു. അന്ന് സംഘടനിയില്‍ നിന്ന് രാജിവച്ചവരെ തിരിച്ചുകൊണ്ടുവരണമെന്നും ആസിഫ് അലി പറഞ്ഞു.
ബലാത്സംഗക്കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെരെയുള്ള സംഘടനയിലെ നടപടിയെക്കുറിച്ചും ആസിഫ് പറയുന്നു. വിജയ് ബാബുവിനെതിരെ ‘അമ്മ’യിലെ നിയമപ്രകാരം നടപടി സ്വീകരിക്കുന്നതില്‍ പരിമിതിയുണ്ടെന്നും എടുത്ത് ചാടി നടപടിയെടുക്കാന്‍ കഴിയാത്തത് അതുകൊണ്ടാണെന്നും താരം പ്രതികരിച്ചു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം 2013ലാണ് അതിജീവിതയ്ക്ക് ഐക്യദാഢ്യം പ്രഖ്യാപിച്ച് താരങ്ങല്‍ രാജിവച്ചത്. റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്, പാര്‍വ്വതി തിരുവോത്ത് ഉള്‍പ്പെടെയുള്ളവരാണ് രാജിവച്ചത്.