ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ചിത്രമാണ് കുറ്റവും ശിക്ഷയും. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തീയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ആസിഫിനെ കൂടാതെ സണ്ണി വെയ്ന്‍, ഷറഫുദ്ദീന്, സെന്തില്‍ കൃഷ്ണ, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ഷൂട്ടിംഗ് ലൊക്കേഷനിലെ രസകരമായ സംഭവങ്ങള്‍ പറയുകയാണ് ആസിഫ് അലി.
സ്ത്രീകള്‍ ആരുമില്ലാതെ പുരുഷന്മാര് മാത്രമായിരുന്നു കുറ്റവും ശിക്ഷയും സെറ്റില്‍ ഉണ്ടായിരുന്നത്. സിനിമയുടെ പോസ്റ്റര്‍ നോക്കിയാല്‍ ഒരു സ്ത്രീ കഥാപാത്രം പോലുമില്ല എന്നത് വ്യക്തമാകും. അങ്ങനെ ഒരു ക്യാരക്ടറിന് ഉള്ള സ്കോപ് ഇല്ലായിരുന്നു. ഈ അഞ്ച് പൊലീസുകാര്‍ നടത്തുന്ന യാത്ര, അവര്‍ നേരിടുന്ന കുറേ പ്രശ്നങ്ങള്‍ ഒക്കെയാണ് സിനിമയില്‍ ഉള്ളത്. അതില്‍ ഒരു പോയിന്റില്‍ പോലും ഒരു ലേഡി ക്യാരക്ടര്‍ വരാനുള്ള ചാന്‍സ് ഇല്ലെന്ന് ആസിഫ് പറഞ്ഞു.
അതുകൊണ്ട് തന്നെ സെറ്റില്‍ ആകെ ഒരു ബോയ്സ് ഹോസ്റ്റല്‍ ഫീലായിരുന്നു. നമ്മള് താമസിക്കുന്ന ഹോട്ടലില്‍ അത്യാവശ്യം ഭംഗിയുള്ള ഒരു പെണ്‍കുട്ടി വന്നാല്‍ പെട്ടെന്ന് ഇന്‍ഫര്‍മേഷന്‍ പാസ്സ് ചെയ്യുകയും എല്ലാവരും ബാല്‍ക്കണിയിലേക്ക് എത്തുകയും ചെയ്യുന്ന പഴയ ഹോസ്റ്റല്‍ സ്വഭാവം ഞങ്ങള്‍ പുറത്തെടുത്തുവെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.
malay