മലയാളികളുടെ പ്രിയപ്പെട്ട നടൻ ബാബു ആന്റണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം വൈറലായിരിക്കുകയാണ്. ബാബു ആന്റണിയുടെ മകൻ ആർതർ ദർശനയെ കണ്ടപ്പോഴുള്ള ചിത്രമാണ് ബാബു ആന്റണി പങ്കുവെച്ചത്. ‘ആർതർ ഹൃദയത്തിലെ ദർശനയെ കണ്ടപ്പോൾ’ എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്. ചിത്രം ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
View this post on Instagram
ബാബു ആന്റണിയുടെ മകൻ ആർതർ ഹൃദയം സിനിമയുടെ വലിയ ആരാധകനാണ്. അതുകൊണ്ടു തന്നെ ദർശനയെ പരിചയപ്പെട്ടത് ആർതറിനെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ നിമിഷങ്ങൾ ആയിരുന്നുവെന്ന് ബാബു ആന്റണി പറഞ്ഞു. കൊല്ലത്തെ ആയുർവേദിക് റിസോർട്ടിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച.
View this post on Instagram
ബാബു ആന്റണിയെ പോലെ തന്നെ മാർഷ്യൽ ആർട്സ് അഭ്യാസിയാണ് ആർതർ. മിക്സഡ് മാർഷ്യൽ ആർട്സിൽ ഫസ്റ്റ് ഡാൻ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കിയ ആർതർ ദ് ഗ്രേറ്റ് എസ്കേപ്പ് എന്ന ദ്വിഭാഷ ചിത്രത്തിലൂടെ ആർതർ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.
View this post on Instagram