നായകനായും വില്ലനായും മലയാള സിനിമയില്‍ തിളങ്ങി നിന്ന നടനാണ് ബാബു ആന്റണി. മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, സിംഹള സിനിമകളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. കഴിഞ്ഞ കുറേ നാളുകളായി അദ്ദേഹം സിനിമയില്‍ സജീവമല്ല. മലയാളത്തില്‍ കായംകുളം കൊച്ചുണ്ണിയാണ് ബാബു ആന്റണിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
ഇപ്പോഴിതാ ബാബു ആന്റണി പങ്കുവച്ച ഒരു വിഡിയോ ആണ് വൈറലായിരിക്കുന്നത്. താന്‍ ഒരു യഥാര്‍ത്ഥ ആയോധന കലാകാരനാണോ അതോ നടനാണോ എന്ന് കൈരളി ടിവി റിപ്പോര്‍ട്ടര്‍ക്ക് സംശയമുണ്ടായിരുന്നു എന്ന അടിക്കുറിപ്പോടെയാണ് താരം വിഡിയോ പങ്കുവച്ചത്. ഓണാഘോഷവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ ആയോധന കലയിലെ ഏതെങ്കിലും ഐറ്റം പ്രേക്ഷകര്‍ക്കായി കാണിക്കാനായിരുന്നു റിപ്പോര്‍ട്ടര്‍ ആവശ്യപ്പെട്ടത്. ഒരാല് പെട്ടെന്ന് ആക്രമിക്കാന്‍ വന്നാല്‍ എങ്ങനെ അതിനെ നേരിടാമെന്നതിന്റെ ഡെമോയും താരം കാണിച്ചുകൊടുത്തു. താരത്തിന്റെ നിര്‍ദേശപ്രകാരം അറ്റാക്ക് ചെയ്യാന്‍ ശ്രമിച്ച റിപ്പോര്‍ട്ടറിനെ താരം ഈസിയായി ഡിഫന്‍ഡ് ചെയ്യുന്നത് വിഡിയോയില്‍ കാണാം.
അടുത്തിടെ ഹോളിവുഡിലും ബാബു ആന്റണി സാന്നിധ്യം അറിയിച്ചിരുന്നു. വാരന്‍ ഫോസ്റ്റര്‍ സംവിധാനം ചെയ്ത ബുള്ളറ്റ്സ്, ബ്ലേഡ്സ്, ബ്ലഡ് എന്നീ അമേരിക്കന്‍ ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാറാണ് ബാബു ആന്റണി മലയാളത്തില്‍ ഒടുവില്‍ അഭിനയിച്ച ചിത്രം.