ഫൈറ്റ് ചെയ്യുന്ന സീനില്‍ നടന് മമ്മൂട്ടിയെ പ്രോത്സാഹിപ്പിക്കുകയാണെങ്കില്‍ അദ്ദേഹം തകര്ത്തഭിനയിക്കുമെന്ന് നടന് ബാബുരാജ്. ഫൈറ്റ് ചെയ്യുമ്പോള്‍ മമ്മൂക്കയ്ക്ക് തന്നെയും അബു സലിമിനേയും ഭീമന് രഘുവിനേയും ഭയങ്കര വിശ്വാസമാണ്. തങ്ങള്‍ ഒന്നും ചെയ്യില്ലെന്ന് അദ്ദേഹത്തിനറിയാമെന്നും കംഫര്‍ട്ടാണെന്നും ബാബുരാജ് പറഞ്ഞു.
മമ്മൂക്ക സൂപ്പര്‍ എന്നൊക്കെ പറഞ്ഞാല്‍ പിന്നെ തകര്‍ക്കും. ‘ഇവന്മാരെക്കൊണ്ട്, വാ ഒന്നൂടി ചെയ്യാം’ എന്ന് പറയും. ഭയങ്കര ട്രെയ്നിംഗാണ്. അടുത്തിടെ ഹൈദരാബാദില്‍വച്ച് കണ്ടപ്പോള്‍ രണ്ടാമതും ട്രെയിനിംഗ് തുടങ്ങിയെന്ന് പറഞ്ഞു. അതാണ് തങ്ങളുടെയൊക്കെ ഊര്‍ജമെന്നും ബാബുരാജ് പറഞ്ഞു.
രാജമാണിക്യത്തിലേക്ക് അദ്ദേഹം നേരിട്ടാണ് തന്നെ വിളിച്ചത്. ഇഷ്ടപ്പെട്ടാല്‍ അവരെ മമ്മൂക്ക കുറേ കാലം കൂടെ കൊണ്ട് നടക്കും. ആ സിനിമ ഹിറ്റായി. തീയറ്ററില്‍ ഓടുമ്പോള്‍ താന്‍ മമ്മൂക്കയെ വിളിച്ചിരുന്നു. ഇക്ക പടം നന്നായി ഒടുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ നിനക്ക് എന്ത് തോന്നുന്നു എന്നാണ് ചോദിച്ചത്. സിനിമ ഹിറ്റാകുമെന്ന് തോന്നുന്നു എന്ന് പറഞ്ഞപ്പോള്‍, പടം ഹിറ്റാണെന്നാണ് മമ്മൂക്ക പറഞ്ഞതെന്നും ബാബുരാജ് ഓര്‍ക്കുന്നു.