നടന് ബാബുരാജിന്റെ മകന് അഭയ് ബാബുരാജിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഗ്ലാഡിസ് ആണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങില്‍ ഉടനീളം ബാബുരാജ് നിറ സാന്നിധ്യമായിരുന്നു.
ബാബുരാജിന്റെ ആദ്യ ഭാര്യയിലെ മകനാണ് അഭയ്. ഈ ബന്ധത്തില്‍ രണ്ട് മക്കളാണ് ബാബുരാജിനുള്ളത്. അച്ഛന്റെ സ്ഥാനത്തു നിന്ന് ചടങ്ങുകളെല്ലാം നടത്തിക്കൊടുത്തത് ബാബുരാജായിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ബാബുരാജിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ആദ്യ ഭാര്യയില്‍ ബാബുരാജിന് അഭയ്, അക്ഷയ് എന്നീ രണ്ട് മക്കളാണുള്ളത്. 2002ലായിരുന്നു നടി വാണിവിശ്വനാഥുമായുള്ള ബാബുരാജിന്റെ വിവാഹം. ഈ ബന്ധത്തില്‍ ആര്‍ച്ച, ആരോമല്‍ എന്നീ രണ്ട് മക്കളാണുള്ളത്. സിനിമയില്‍ സജീവമാണ് ബാബുരാജ്. അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത ഗോള്‍ഡാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.