നടന് ബാബുരാജിന്റെ മകന് അഭയ് ബാബുരാജ് വിവാഹിതനായി. ഗ്ലാഡിസ് ആണ് വധു. വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. വിവാഹശേഷം നടന്ന റിസപ്ഷനില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി നിരവധി താരങ്ങള്‍ പങ്കെടുത്തു.
ബാബുരാജിന്റെ ആദ്യ ഭാര്യയിലെ മകനാണ് അഭയ്. ചടങ്ങുകളില്‍ ഉടനീളം ബാബുരാജ് മുന്‍നിരയില്‍ ഉണ്ടായിരുന്നു. നേരത്തേ നടന്ന വിവാഹ നിശ്ചയത്തിലും ബാബുരാജ് തിളങ്ങിയിരുന്നു. ചടങ്ങില്‍ പങ്കെടുത്തുകൊണ്ടുള്ള ബാബുരാജിന്റെ ചിത്രങ്ങളും വിഡിയോകളും വൈറലായിരുന്നു.
ആദ്യ ഭാര്യയില്‍ ബാബുരാജിന് അഭയ്, അക്ഷയ് എന്നീ രണ്ട് മക്കളാണുള്ളത്. 2002ലായിരുന്നു നടി വാണിവിശ്വനാഥുമായുള്ള ബാബുരാജിന്റെ വിവാഹം. ഈ ബന്ധത്തില്‍ ആര്‍ച്ച, ആരോമല്‍ എന്നീ രണ്ട് മക്കളാണുള്ളത്. സിനിമയില്‍ സജീവമാണ് ബാബുരാജ്. അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത ഗോള്‍ഡാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.