മലയാളസിനിമയിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും ആർട്ടിസ്റ്റുകൾ തമ്മിലുള്ള സൗഹൃദം കുറഞ്ഞിട്ടുണ്ടെന്നും നടൻ ബൈജു. ആർട്ടിസ്റ്റുകൾ തമ്മിലുള്ള സൗഹൃദം കുറഞ്ഞത് കാരവാനിന്റെ വരവോടു കൂടിയാണെന്നും ബൈജു പറഞ്ഞു. അഭിനയിക്കുമ്പോൾ ഉള്ള സംസാരങ്ങൾ മാത്രമാണ് എല്ലാവരും തമ്മിൽ നടക്കുന്നുള്ളൂവെന്നും അല്ലാത്ത സമയം ഓരോ റൂമിൽ ഇരിക്കുകയാണെന്നും ബൈജു പറഞ്ഞു.
അതേസമയം, തനിക്ക് സ്വന്തമായിട്ട് കാരവാൻ ഇല്ലെന്നും ബൈജു പറഞ്ഞു. എന്നാൽ സെറ്റിൽ എത്തുമ്പോൾ ഒരു റൂം തരാറുണ്ടെന്നും അതുമതിയെന്നും അതിന്റെ ആവശ്യമേ ഉള്ളൂവെന്നും ബൈജു പറഞ്ഞു. കാരവാൻ ഉപയോഗിക്കാത്ത ഒരാൾ ഇന്ദ്രൻസ് ചേട്ടനാണെന്നും അദ്ദേഹത്തിന് കാരവാൻ എന്ന് കേൾക്കുന്നത് തന്നെ വെറുപ്പാണെന്നും ബൈജു പറഞ്ഞു.
ഇപ്പോഴത്തെ സിനിമകളിൽ ഒരുപാട് മാറ്റങ്ങളുണ്ടെന്നും ബൈജു പറഞ്ഞു. സിനിമകളുടെ കഥകളിൽ ഒരു വലിയ മാറ്റം വന്നിട്ടുണ്ട്. പ്രൊഡക്ഷൻ കോസ്റ്റ് ഒരുപാട് കൂടിയിട്ടുണ്ട്. പഴയ തമാശകൾ കേട്ടാൽ ആരും ചിരിക്കുമെന്ന് തോന്നുന്നില്ല. ഇപ്പോഴത്തെ സിനിമകൾ കുറച്ചു കൂടെ റിയലിസ്റ്റിക് ആയി. ഇതൊക്കെയാണ് മലയാള സിനിമയിലെ വലിയ മാറ്റങ്ങൾ എന്നും ബൈജു പറഞ്ഞു.