മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനില്‍ ബൈജു സന്തോഷും. ബൈജു തന്നെയാണ് ഇക്കാര്യം പറഞ്ഞത്. തന്നെ നാല് ദിവസം മുന്‍പ് പൃഥ്വിരാജ് വിളിച്ചിരുന്നുവെന്നും അദ്ദേഹം ഗുജറാത്തില്‍ ലൊക്കേഷന്‍ കാണാന്‍ പോയിരുന്നുവെന്നും ബൈജു പറഞ്ഞു. ആദ്യഭാഗം പോലെയാകില്ല എമ്പുരാനെന്നും വേറെ ലെവല്‍ പടമായിരിക്കുമെന്നും ബൈജു കൂട്ടിച്ചേര്‍ത്തു.
എമ്പുരാനില്‍ മോഹന്‍ലാലിനൊപ്പം തന്നെ കാണുമല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ബൈജുവിന്റെ മറുപടി ഇങ്ങനെ, ‘ ഈ സിനിമയില്‍ ലാലേട്ടന്റെ കൂടെത്തന്നെ ആയിരിക്കുമല്ലോ. ആയിരിക്കും. കാരണം ഈ സിനിമയില്‍ മമ്മൂക്ക ഇല്ലല്ലോ. ഇനി മമ്മൂക്ക ഉണ്ടാകുമോ എന്നൊന്നും എനിക്ക് അറിയില്ല കേട്ടോ. മലയാള സിനിമയില്‍ എന്തു വേണമെങ്കിലും സംഭവിക്കാം. ചിലപ്പോ ഗെസ്റ്റ് അപ്പിയറന്‍സ് ആയി വന്നാലോ എന്നും ബൈജു പറഞ്ഞു.
എമ്പുരാന്റെ ആദ്യ ഭാഗമായ ലൂസിഫറില്‍ ബൈജു രാഷ്ട്രീയക്കാരന്റെ വേഷത്തിലായിരുന്നു എത്തിയത്. ബൈജു അവതരിപ്പിച്ച കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാലിനേയും ബൈജുവിനേയും കൂടാതെ മഞ്ജു വാര്യര്‍, വിവേക് ഒബ്റോയ്, ടൊവിനോ തോമസ്, സായി കുമാര്‍, സാനിയ ഈയ്യപ്പന്, കലാഭവന്‍ ഷാജോണ്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.