മകൾ ഡോക്ടർ ആയതിന്റെ സന്തോഷം പങ്കുവെച്ച് നടൻ ബൈജു സന്തോഷ്. ഡോ. സോമർവെൽ മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നാണ് ബൈജുവിന്റെ മകൾ ഐശ്വര്യ സന്തോഷ് എം ബി ബി എസ് ബിരുദം കരസ്ഥമാക്കിയത്. ഈ വിജയം അകാലത്തിൽ പൊലിഞ്ഞുപോയ ഡോ വന്ദനയ്ക്ക് സമർപ്പിക്കുന്നുവെന്ന് ബൈജു സന്തോഷ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ബൈജു സന്തോഷ് സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ, ‘എന്റെ മകൾ ഐശ്വര്യ സന്തോഷിന് ഡോ. സോമർവെൽ മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നും എം.ബി.ബി.എസ് ബിരുദം ലഭിച്ചു. ഇതോടൊപ്പം ബിരുദം ലഭിച്ച മുഴുവൻ സഹപാഠികൾക്കും ആശംസകൾ അറിയിക്കുന്നു. കൂടാതെ ഈ അവസരത്തിൽ അകാലത്തിൽ പൊലിഞ്ഞു പോയ ഡോ. വന്ദനക്ക് ഈ വിജയം ദുഃഖത്തോടുകൂടി സമർപ്പിക്കുന്നു.’ – ബൈജു സന്തോഷ് കുറിച്ചു.
കഴിഞ്ഞമാസമായിരുന്നു കൊട്ടാരക്കരയിൽ പൊലീസ് വൈദ്യപരിശോധനയ്ക്കെ് എത്തിച്ച സന്ദീപ് എന്ന അധ്യാപകൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ. വന്ദനയെ കുത്തിക്കൊലപ്പെടുത്തിയത്. ആശുപത്രിയിലെ കത്രിക ഉപയോഗിച്ചായിരുന്നു ഇയാള്‍ ഡോക്ടറെ ആക്രമിച്ചത്. പ്രതിയുടെ ആക്രമണത്തില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു.