ഉണ്ണി മുകുന്ദന് നായകനായി എത്തിയ ചിത്രമാണ് ‘ഷെഫീക്കിന്റെ സന്തോഷം. നടന് ബാലയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പതിവ് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി കോമഡി നമ്പറുകളുമായാണ് ബാല ചിത്രത്തിലെത്തിയിരിക്കുന്നത്. ചിത്രം കാണാന്‍ റിലീസ് ദിവസം തന്നെ ബാല തീയറ്ററിലെത്തി. ഒപ്പം ഭാര്യ എലിസബത്തും ഉണ്ടായിരുന്നു.
നവാഗതനായ അനൂപ് പന്തളമാണ് ‘ഷെഫീക്കിന്റെ സന്തോഷം’ സംവിധാനം ചെയ്തിരിക്കുന്നത്. ഉണ്ണി മുകുന്ദന് തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ അച്ഛനും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
മനോജ് കെ ജയന്, ദിവ്യ പിള്ള, ബാല, ആത്മീയ രാജന്, ഷഹീന് സിദ്ദിഖ്, മിഥുന് രമേശ്, സ്മിനു സിജോ, അനീഷ് രവി, അരുണ്‍ ശങ്കരന് പാവുമ്പ, ബോബന് സാമുവല്‍, അസിസ് നെടുമങ്ങാട്, ജോര്‍ഡി പൂഞ്ഞാര്‍ , ഉണ്ണി നായര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. ഷാന്‍ റഹ്മാന് ആണ് സംഗീത സംവിധാനം. എല്‍ദോ ഐസക് ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.