തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള താരമാണ് നടന് ബാല. തമിഴ് സിനിമയിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം 2006 ല്‍ പുറത്തിറങ്ങിയ കളഭം എന്ന ചിത്രത്തിലൂടെയാണ് വൈള്ളിത്തിരയില് എത്തിയത്. നടന്റെ ആദ്യ ചിത്രം തന്നെ മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് നായകനായും വില്ലനായും നടന് മലയാളത്തില്‍ തിളങ്ങി നില്‍ക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സിനിമാ കോളങ്ങളിലും ബാല ചാര്‍ച്ച വിഷയമാണ്.
ഇപ്പോള്‍ താരത്തിന്റെ ജീവിതത്തില്‍ പുതിയൊരു വിശേഷം ഉണ്ടായിരിക്കുകയാണ്. നടന് ബാലയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചിരിക്കയാണ്. റോയല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റിയാണ് താരത്തെ ഹോണററി ഡോക്ടറേറ്റ് നല്കി ആദരിക്കുന്നത്. പത്തൊമ്ബതാം തീയതി കോട്ടയത്ത് വച്ചാണ് ബിരുദദാനച്ചടങ്ങ്. കഴിഞ്ഞ ഡിസംബര്‍ 28 നാണ് ഔദ്യോഗിക അറിയിപ്പ് വന്നത്. അമേരിക്കയില്‍വച്ചായിരുന്നു ബിരുദദാനച്ചടങ്ങ് നടക്കേണ്ടിയിരുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഔദ്യോഗിക രേഖകളടക്കം ബാലയ്ക്ക് നേരിട്ട് എത്തിച്ച് നല്‍കുകയായിരുന്നു.
താരം ചെയ്തുവരുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് അമേരിക്കയിലെ ഡെലവെയര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റി ഇങ്ങനെയൊരു ആദരം നല്‍കുന്നത്. സൗത്ത് ഇന്ത്യയില്‍നിന്ന് ഈ അംഗീകാരം നേടുന്ന ആദ്യ സിനിമാതാരമാണ് ബാല. ആക്ടര്‍ ബാല ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ സംഘടന രൂപീകരിച്ച് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ബാല നേരിട്ട് നടത്തിവരുന്നത്. അസുഖം മൂലം ബുദ്ധിമുട്ടുന്ന നിരവധിപ്പേര്‍ക്ക് ചികിത്സാസഹായങ്ങളും താരം നല്കിവരുന്നു.