നടന് ബാലയുമായി ബന്ധപ്പെട്ട രസകരമായ അനുഭവം ടിനി ടോം പങ്കുവച്ചിരുന്നു. ഒരു ടിവി പരിപാടിക്കിടെയായിരുന്നു ടിനി ടോം അക്കാര്യം പറഞ്ഞത്. ഇത് ടിനി ടോമിനൊപ്പമുണ്ടായിരുന്ന രമേഷ് പിഷാരടി ഏറ്റ് പിടിക്കുകയും ചെയ്തിരുന്നു. സംഭവം ട്രോള്‍ പേജുകളിലും മറ്റും തരംഗമായി. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് നടന് ബാല. സംഭവത്തില്‍ താന്‍ അത്ര സന്തോഷവാനല്ലെന്നാണ് ബാല പറയുന്നത്. നേരില്‍ കണ്ടാല്‍ ടിനി ടോമിനെ കൊല്ലാനുള്ള ദേഷ്യമുണ്ടെന്നും ടിനി ടോം റിപ്പോര്‍ട്ടര്‍ ചാനലിനോടായിരുന്നു ബാലയുടെ പ്രതികരണം.
ആ സംഭവത്തിന് ശേഷം എയര്‍പോര്‍ട്ട് മുതല്‍ എല്ലായിടത്തും ലൈം ടീയെക്കുറിച്ചാണ് ആളുകള്‍ സംസാരിക്കുന്നത്. കത്തി എടുത്ത് കുത്തിയിട്ട് ടിനി ഇപ്പോള്‍ ട്രീറ്റ്മെന്റ് ചെയ്യുകയാണ്. ടിനി തന്നെ വിളിക്കുമ്പോള്‍ താന്‍ ഭയങ്കര ദേഷ്യത്തിലായിരുന്നു. ടിനിയേക്കാള്‍ രമേഷ് പിഷാരടിയോടായിരുന്നു ദേഷ്യം. കോമഡിക്ക് വേണ്ടി നിങ്ങള്‍ കള്ളത്തരം പറയുകയാണെന്ന് തനിക്കറിയാം. ആരെ ആദ്യം കൊല്ലണം എന്ന സംശയമുണ്ടെന്നും ബാല പറഞ്ഞു,
സൈബര്‍ ആക്രമണം നേരിടുന്ന കാര്യം ടിനി ടോം പറഞ്ഞപ്പോള്‍ താനാണ് ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണം നേരിടുന്നതെന്ന് ബാല പറഞ്ഞു. ഇവിടെ ഇരുന്നു കാണുമ്പോള്‍ ചിലപ്പോള്‍ മനസിലാകില്ല. സത്യത്തില്‍ എല്ലാവര്ക്കും സൈബര്‍ അറ്റാക്ക് കിട്ടുന്നുണ്ട്. എന്തായാലും ഈ ഓണത്തിന് ചെന്നൈയില്‍ തന്നെ നില്‍ക്കാനാണ് താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ബാല പറഞ്ഞു.