കരൾസംബന്ധമായ അസുഖം ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ കുറച്ചു കാലമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് നടൻ ബാല. കഴിഞ്ഞദിവസം ബാല സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രം വലിയ രീതിയിലാണ് സ്വീകരിക്കപ്പെട്ടത്. ഭാര്യ എലിസബത്തിനെ ചേർത്തു പിടിച്ചു കൊണ്ടുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ബാല എല്ലാവർത്തും ഈസ്റ്റർ ആശംസകൾ നേരുകയും ചെയ്തു.
എലിസബത്തിന് ഒപ്പം വളരെ സന്തോഷവാനായാണ് ബാലയെ കാണാൻ കഴിയുന്നത്. എലിസബത്തിന് ഒപ്പമുള്ള ഈ ചിത്രം ബാല തന്റെ ഫേസ്ബുക്കിന്റെ കവർ പിക് ആക്കി മാറ്റുകയും ചെയ്തു. നിരവധി പേരാണ് ഈ ചിത്രത്തിന് താഴെ ഇരുവർക്കും ആശംസകൾ നേർന്നിരിക്കുന്നത്. ആശംസകൾ നേർന്ന ആരാധകർ ബാല എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും നേർന്നു.
അതേസമയം, കഴിഞ്ഞദിവസം ബാല സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. കുറച്ചു കുഞ്ഞുങ്ങൾ ഒരുമിച്ചിരുന്ന ബാലയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിന്റെ വീഡിയോ ആയിരുന്നു അത്. തനിക്കു വേണ്ടി പ്രാർത്ഥന നടത്തുന്ന കുഞ്ഞുങ്ങളുടെ വീഡിയോ സ്നേഹം മഹത്തരമാണ് എന്ന അടിക്കുറിപ്പോടെ ആയിരുന്നു ബാല പങ്കുവെച്ചത്. ശസ്ത്രക്രിയ നടക്കുന്നതിനും തൊട്ടു മുമ്പ് ബാലയും എലിസബത്തും ആശുപത്രിയിൽ വച്ച് രണ്ടാം വിവാഹവാർഷികം ആഘോഷിച്ചിരുന്നു. കേക്ക് മുറിച്ച് വളരെ ചെറിയ രീതിയിൽ നടത്തിയ ആഘോഷത്തിൽ ബാലയുടെ ചിറ്റപ്പനും ചിറ്റമ്മയും ഒപ്പമുണ്ടായിരുന്നു.