മലയാളത്തിന്റെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസില്‍ ജോസഫ്. മിന്നല്‍ മുരളി എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഏഷ്യന്‍ അക്കാദമി അവാര്‍ഡ് വരെ താരം സ്വന്തമാക്കി. ബേസില്‍ കേന്ദ്രകഥാപാത്രമായി എത്തിയ ‘ജയജയജയജയ ഹേ’യ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ബേസിലിന്റെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി ത്തെിയിരിക്കുകയാണ്. 97 ലക്ഷം വിലമതിക്കുന്ന വോള്‍വോ എക്സ് സി 90യാണ് താരം സ്വന്തമാക്കിയത്.
മാധ്യമപ്രവര്ത്തകന് ബൈജു എന്‍ നായരാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ബേസിലിനൊപ്പം ഭാര്യ എലിസബത്തും ഉണ്ടായിരുന്നു. ‘പ്രിയപ്പെട്ട മിന്നല്‍ ബേസിലിനും എലിസബത്തിനും വേള്‍വോ എക്സ്സി 90യുടെ സുരക്ഷിതത്വത്തില്‍ സുരഭില മംഗള യാത്ര നേരുന്നു’ എന്നാണ് ബൈജു എന്‍ നായര്‍ കുറിച്ചത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24നായിരുന്നു മിന്നല്‍ മുരളി പുറത്തിറങ്ങിയത്. ചിത്രം പുറത്തിറങ്ങി ഒരു വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. സംവിധാനത്തിന് ഇടവേള നല്കി അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം. ‘കഠിന കഠോരമീ അണ്ഡകടാഹം, എങ്കിലും ചന്ദ്രികേ’ തുടങ്ങിയവയാണ് ബേസിലിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.