ചിരിപ്പിച്ചും ചിന്തിച്ചും ‘ജയ ജയ ജയ ജയഹേ’; രാജേഷിനേയും ജയയേയും ഏറ്റെടുത്ത് പ്രേക്ഷകര്‍; ചിത്രത്തിന് ഗംഭീര പ്രതികരണം

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ‘ജയ ജയ ജയ ജയഹേ’ ഏറ്റെടുത്ത് പ്രേക്ഷകര്‍. ചിത്രം മികച്ച ഫാമിലി എന്റര്‍ടെയ്‌നറെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ബേസില്‍-ദര്‍ശന കോമ്പിനേഷന്‍ മികച്ചു നില്‍ക്കുന്നതാണെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. പ്രേക്ഷകരെ ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുന്നതുമാണ് ചിത്രം. ആദ്യദിവസം തന്നെ ചിത്രത്തിന് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

വിവാഹവും ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളുമെല്ലാം ഗാര്‍ഹിക പീഡനവുമെല്ലാം പറഞ്ഞുപോകുന്നതാണ് ചിത്രം. രാജേഷായി ബേസിലെത്തുമ്പോള്‍ ജയ എന്ന കഥാപാത്രത്തെയാണ് ദര്‍ശന അവതരിപ്പിക്കുന്നത്. മുത്തുഗൗ, അന്താക്ഷരി തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കി ശ്രദ്ധ നേടിയ വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍ എന്നിവരും സൂപ്പര്‍ ഡ്യുപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഐക്കണ്‍ സിനിമാസാണ് ചിത്രത്തിന്റെ വിതരണക്കാര്‍. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ബബ്ലു അജുവാണ് ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി. ജോണ്‍ കുട്ടിയാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്. വിനായക് ശശികുമാര്‍, ശബരീഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകരുന്നത് അങ്കിത് മേനോനാണ്. ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. കല- ബാബു പിള്ള, ചമയം- സുധി സുരേന്ദ്രന്‍, വസ്ത്രലങ്കാരം- അശ്വതി ജയകുമാര്‍, നിര്‍മാണ നിര്‍വഹണം- പ്രശാന്ത് നാരായണന്‍, മുഖ്യ സഹസംവിധാനം- അനീവ് സുരേന്ദ്രന്‍, ധനകാര്യം- അഗ്നിവേഷ്, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍- ഐബിന്‍ തോമസ്, നിശ്ചല ചായാഗ്രഹണം- ശ്രീക്കുട്ടന്‍, വാര്‍ത്താപ്രചരണം വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍ പബ്ലിസിറ്റി ഡിസൈന്‍സ്- യെല്ലോ ടൂത്ത് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Webdesk

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

2 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago