വില്ലനായും സഹനടനായും ഹാസ്യ നടനായുമെല്ലാം മലയാളി പ്രേക്ഷകരുടെ നെഞ്ചില്‍ ഇടം നേടിയ നടനാണ് ഭീമന്‍രഘു. ഇപ്പോഴിതാ സംവിധായകന്റെ റോളിലേക്ക് എത്തിയിരിക്കുകയാണ് താരം. ഭീമന് രഘു ആദ്യമായി സംവിധാനം ചെയ്യുന്ന ‘ചാണ’ അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രത്തില്‍ ഒരു നിര്‍ണായക കഥാപാത്രത്തെയും ഭീമന് രഘു അവതരിപ്പിക്കുന്നുണ്ട്.
വേറിട്ട പ്രമേയവും വ്യത്യസ്തമായ അവതരണവും കൊണ്ട് ഏറെ പുതുമയുള്ള ചിത്രമാണ് ‘ചാണ. ഉപജീവനത്തിനായി തെങ്കാശിയില്‍ നിന്ന് തന്റെ തൊഴില്‍ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചാണയുടെ ഇതിവൃത്തം. സ്നേഹം, വാത്സല്യം, പ്രണയം തുടങ്ങിയ മനുഷ്യ വികാരങ്ങളിലൂടെയാണ് ചാണയുടെ പ്രമേയം മുന്നോട്ട് പോകുന്നത്. തമ്മനത്താണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.
തെങ്കാശി, കന്യാകുമാരി, ആലപ്പുഴ, കായംകുളം തുടങ്ങിയ പ്രദേശങ്ങളിലായി മൂന്ന് ഷെഡ്യൂളിലാണ് ‘ചാണ’ ചിത്രീകരിച്ചത്. പുതുമുഖനായിക മീനാക്ഷി ചന്ദ്രനാണ് ചിത്രത്തിലെ നായിക. രാമന് വിശ്വനാഥ്, രഘുചന്ദ്രന്‍, സമോഹ്, സൂരജ് സുഗതന്, കൃഷ്ണന്‍കുട്ടി നായര്‍, സനോജ് കണ്ണൂര്‍, വിഷ്ണു, മുരളീധരന് നായര്‍, വിഷ്ണു, മണികണ്ഠന്, അജിത്ത്, മീനാക്ഷി ആദിത്യ, സൗമ്യ, സിനി സാനു തുടങ്ങി നിരവധി പേര് ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നുണ്ട്.