മലയാളികൾ നെഞ്ചോട് ചേർത്തു നിർത്തിയ നടനായിരുന്നു കുതിരവട്ടം പപ്പു. എത്രയെത്ര സിനിമകളിൽ അദ്ദേഹം പ്രേക്ഷകരെ രസിപ്പിച്ചിരിക്കുന്നു. അഭിനയത്തോട് അടങ്ങാത്ത ആവേശം ഉണ്ടായിരുന്ന അച്ഛനെക്കുറിച്ച് ഓർത്തെടുക്കുകയാണ് മകൻ ബിനു പപ്പു. അവസാന നാളുകളിൽ അത്രമേൽ സുഖമില്ലാതായിട്ടും അഭിനയിക്കാൻ ആഗ്രഹിച്ച അച്ഛനെക്കുറിച്ചും സുഖമില്ലാത്ത അച്ഛനെ സ്വന്തം കാറിൽ കൊണ്ടു പോകുമായിരുന്ന മമ്മൂട്ടിയെക്കുറിച്ചും ഓർത്തെടുക്കുകയാണ് ബിനു പപ്പു. പോപ്പർസ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇക്കാര്യം ബിനു പപ്പു പറഞ്ഞത്.
കുതിരവട്ടം പപ്പു അവസാന നാളുകളിൽ അഭിനയിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു പല്ലാവൂർ ദേവനാരായണൻ. നടക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്ന സമയത്താണ് പല്ലാവൂർ ദേവനാരായണൻ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്നീ സിനിമകളിൽ അഭിനയിച്ചത്. പല്ലാവൂർ ദേവനാരായണനിൽ അഭിനയിക്കുമ്പോൾ മമ്മൂക്ക സ്വന്തം വണ്ടിയിലെത്തി ആയിരുന്നു അച്ഛനെ സെറ്റിലേക്ക് കൂട്ടിക്കൊണ്ട് പോകുക. ഷൂട്ടിംഗ് കഴിയുമ്പോൾ അച്ഛനെ തിരികെ എത്തിച്ചിരുന്നതും മമ്മൂക്ക ആയിരുന്നെന്നും ബിനു പപ്പു പറഞ്ഞു.
ഒരാൾ എങ്ങനെയാണ് നൂറു ശതമാനം ഡെഡിക്കേറ്റഡ് ആകുക എന്നതിന് ഉദാഹരണമായിരുന്നു അച്ഛൻ. താൻ സിനിമയിൽ എത്തണമെന്ന് അച്ഛൻ ആഗ്രഹിച്ചിട്ടില്ലെന്നും പഠിച്ച് ജോലി നേടുന്നതായിരുന്നു അച്ഛന് താൽപര്യമെന്നും ബിനു പപ്പു പറഞ്ഞു. നാടകവും സിനിമയും ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതം. മരിക്കുന്നതു വരെ അഭിനയിക്കുക എന്നതായിരുന്നു ആഗ്രഹം. അതിനപ്പുറത്തേക്ക് അദ്ദേഹത്തിന് ഒന്നും ഉണ്ടായിരുന്നില്ലെന്നും ബിനു പപ്പു പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…