നടന് വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് മുക്തനായതിന് ശേഷം ആരോഗ്യനില വീണ്ടെടുക്കുന്നതിനിടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഇന്നലെയാണ് താരത്തെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് താരത്തെ സാധാ വാര്‍ഡിലേക്ക് മാറ്റിയെന്നും വൈകിട്ടോടെ ഡിസ്ചാര്‍ജ് ചെയ്യുമെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനാണ് വിക്രമിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തില്‍ വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇന്ന് വൈകിട്ട് ആറ് മണിക്ക് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങും.