പടക്ക നിര്‍മാണശാലയിലെ സ്ഫോടനത്തില്‍ നിന്ന് നടന് ധര്മജന് ബോള്‍ഗാട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്. എറണാകുളം വരാപ്പുഴ മുട്ടിനകത്ത് പ്രവര്‍ത്തിച്ചിരുന്ന പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ നിന്നാണ് താരം രക്ഷപ്പെട്ടത്. പടക്ക നിര്‍മാണശാലയുടെ നടത്തിപ്പുകാരന്റെ സഹോദരനെ കാണാനായിട്ടായിരുന്നു ധര്മജന് എത്തിയത്. അവിടെ സംസാരിച്ചു മടങ്ങി ഏതാനും മിനിട്ടുകള്‍ക്കകമായിരുന്നു സ്ഫോടനം നടന്നത്.
തങ്ങള്‍ എപ്പോഴും ഇരുന്ന് വര്‍ത്തമാനം പറയുന്ന വീടാണ് തകര്‍ന്ന് തരിപ്പണമായതെന്ന് ധര്മജന് പറഞ്ഞു. തന്റെ വളരെയടുത്ത സുഹൃത്തിന്റെ ചേട്ടനും അനിയനും ചേര്‍ന്ന് നടത്തുന്ന കടയാണ്. തങ്ങള്‍ എപ്പോഴും ഇവിടെ വന്നിരുന്നുവെന്നും ധര്മജന് പറഞ്ഞു.
പ്രദേശത്തെ വെടിക്കെട്ടുകള്‍ നടത്തുന്നവരാണിവര്‍. ലൈസന്‍സ് ഉള്ളവരാണ്. ഇടുങ്ങിയ സ്ഥലത്തായിരുന്നു പ്രവര്‍ത്തനം. അവര്‍ ഇവിടെ നിന്ന് മാറാന്‍ ഇരിക്കുകയായിരുന്നു. പാലക്കാട്ടേയ്ക്ക് മാറാനായിരുന്നു തീരുമാനമെന്നും ധര്മജന് കൂട്ടിച്ചേര്‍ത്തു.