മോഹന്‍ലാലിന് നല്ലവനായ റൗഡി ഇമേജാണെന്ന സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണ പരാമര്‍ശത്തോട് പ്രതികരിച്ച് നടന് ധര്മ്മജന് ബോള്‍ഗാട്ടി. അടൂര്‍ സാറിന് ലാലേട്ടന് ഗുണ്ടയായിട്ട് തോന്നുന്നുണ്ടാകുമെന്നും എന്നാല്‍ തങ്ങള്‍ക്ക് അങ്ങനെയല്ലെന്നും ധര്മ്മജന് ഫേസ്ബുക്കില്‍ കുറിച്ചു.
അടൂരിന്റെ സിനിമയില്‍ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ലെന്നും മോഹന്‍ലാല്‍ എന്നും വലിയ നടനാണെന്നും ധര്നമ്മജന് പറഞ്ഞു. സാര്‍ സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ, എന്നാല്‍ ലാലേട്ടന് നേരെ മോശം വാക്കുകള്‍ ഉപയോഗിക്കരുതെന്നും ധര്മ്മജന് കൂട്ടിച്ചേര്‍ത്തു.
ധര്‍മ്മജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അടൂര്‍ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത് കൊണ്ടാണ്. മോഹന്‍ലാല്‍ എന്ന നടന് ഞങ്ങള്‍ക്ക് വലിയ ആളാണ് അടൂര്‍ സാര്‍ മോഹന്‍ലാലിന്റെ നല്ല സിനിമകള്‍ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്, മോഹന്‍ലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂര്‍ സാറിനോട് ഞങ്ങള്‍ക്ക് അഭിപ്രായമില്ല. സാര്‍ മോഹന്‍ലാല്‍ സാധാരണക്കാരനായിട്ട് അഭിനയിച്ച ഒരുപാട് സിനിമകളുണ്ട് ഏയ് ഓട്ടോ, ടി.പി ബാലഗോപാലന് എം.എ, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി ഒരുപാട് സിനിമകളുണ്ട് അടൂര്‍ സാറിന് ലാലേട്ടന് ഗുണ്ടയായിട്ട് തൊന്നുന്നുണ്ടാകും പക്ഷെ ഞങ്ങള്‍ക്ക് തോന്നുന്നില്ല അടൂര്‍ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ചിട്ട് പറയട്ടെ സാര്‍ സാറിന്റെ പടത്തില്‍ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല പക്ഷെ മോഹന്‍ലാല്‍ എന്നും വലിയ നടനാണ് വലിയ മനുഷ്യനാണ്. സാര്‍ സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ പക്ഷെ ലാലേട്ടന് നേരെ മോശം വാക്കുകള്‍ ഉപയോഗിക്കരുത്.