സിനിമ തെരഞ്ഞെടുക്കാനുള്ള രസകരമായ കാരണം പറഞ്ഞ് നടന് ധ്യാന്‍ ശ്രീനിവാസന്. സിനിമയില്‍ ഇടപഴകിയുള്ള രംഗങ്ങള്‍ കാമറ ട്രിക്കല്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് സിനിമയിലേക്ക് വരാന്‍ തീരുമാനിച്ചതെന്ന് ധ്യാന്‍ പറയുന്നു. അതിന് മുന്‍പുവരെ ഒരു മേഖലയോടും പ്രത്യേകിച്ച് താത്പര്യമില്ലായിരുന്നുവെന്നും ധ്യാന്‍ പറയുന്നുണ്ട്. ഉടല് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ‘സിനിമാഡാഡി’ക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് ധ്യാനിന്റെ തഗ് മറുപടി.
സിനിമയില്‍ ചുംബിക്കുന്നതും കൈയില്‍ പിടിക്കുന്നതയുമായുള്ള രംഗങ്ങള്‍ കാമറ ട്രിക്കാണെന്ന് ധരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. തന്റെ ഒരു സുഹൃത്താണ് അക്കാര്യം പറഞ്ഞു തന്നത്. അടുത്ത സുഹൃത്തായ അവന് പറഞ്ഞ പല കാര്യങ്ങളും താന്‍ വിശ്വസിച്ചിട്ടുണ്ട്. വലിയ ആളുകള്‍ രാവിലെ എഴുന്നേറ്റാല്‍ പ്രാഥമിക കൃത്യങ്ങള്‍ നടത്തില്ല എന്ന് അവന് ഒരിക്കല്‍ പറഞ്ഞപ്പോള്‍ അത് വിശ്വസിച്ച ആളാണ് താന്‍. അത്രയ്ക്ക് പൊട്ടനായിരുന്നു. പിന്നീട് ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ചുംബന രംഗങ്ങളൊന്നും കാമറ ട്രിക്കല്ലെന്ന് മനസിലാക്കിയതെന്ന് ധ്യാന്‍ പറയുന്നു.
ഒരു ലൊക്കേഷനില്‍ പോയപ്പോഴാണ് താന്‍ അക്കാര്യം മനസിലാക്കിയത്. നായകന് നായികയെ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും കണ്ടുവെന്നും അതോടെ സിനിമയാണ് തന്റെ മേഖല എന്ന് ഉറപ്പിക്കുകയായിരുന്നുവെന്നുമാണ് ധ്യാനിന്റെ മറുപടി. കൃത്യമായ ലക്ഷ്യബോധമില്ലാതിരുന്ന ആളാണ് താന്‍. ജീവിതത്തില്‍ റോള്‍ മോഡലൊന്നുമില്ല. നടനോ, സംവിധായകനോ, സ്ക്രിപ്റ്റ് റൈറ്ററോ എന്ന് ചോദിച്ചാല്‍ നടനാകുന്നതാണ് ഇഷ്ടമെന്നും അതിന് പ്രത്യേകിച്ച് ബുദ്ധിമുട്ടുകളൊന്നുമില്ലെന്നും ധ്യാന്‍ ശ്രീനിവാസന് കൂട്ടിച്ചേര്‍ത്തു.