നടന് ധ്യാന്‍ ശ്രീനിവാസന്റെ ഇന്റര്‍വ്യൂകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. അതിന് കാരണം ധ്യാന്‍ ശ്രീനിവാസന് നല്കുന്ന മറുപടിയാണ്. ഇപ്പോഴിതാ ഒരു വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യവും അതിന് ധ്യാന്‍ നല്കിയ മറുപടിയുമാണ് വൈറലായിരിക്കുന്നത്.
നയന്‍താര കല്യാണം വിളിച്ചില്ലേ എന്നായിരുന്നു ചോദ്യം. ധ്യാന്‍ ശ്രീനിവാസന് തിരക്കഥയൊരുക്കിയ ‘പ്രകാശന് പറക്കട്ടെ’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു ചോദ്യം. അതിന് ധ്യാന്‍ നല്കിയ മറുപടി ഇങ്ങനെ, ‘വിളിച്ചു. പക്ഷേ ഞാന്‍ പോയില്ല. വേണ്ടെന്ന് വച്ചു. തിരക്കല്ലേടാ. പ്രസ് മീറ്റിന്റെ തിരക്കൊക്കെ ഉണ്ട്. ഇന്റര്‍വ്യൂന്റെ തിരക്കുമുണ്ട്’, ധ്യാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
ധ്യാന്‍ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തില്‍ നയന്‍താരയായിരുന്നു നായിക. ഒരിടവേളയ്ക്ക് ശേഷം നയന്‍താര മലയാളത്തില്‍ തിരിച്ചെത്തിയ ചിത്രമായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. നിവിന്‍ പോളിയായിരുന്നു ചിത്രത്തിലെ നായകന്.