നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ശക്തമായി പുരോഗമിക്കുന്നതിനിടെ ശബരിമല ദര്‍ശനം നടത്തി നടന് ദിലീപ്. സുഹൃത്തും ബിസിനസ് പാര്‍ട്സണറുമായ ശരത്തും മാനേജര്‍ വെങ്കിയും ദിലീപിനൊപ്പമുണ്ടായിരുന്നു.
ഞായരാഴ്ച രാത്രിയാണ് ദിലീപ് അടങ്ങുന്ന സംഘം ശബരിമലയില്‍ എത്തിയത്. ദേവസ്വം ബോര്‍ഡ് ഗസ്റ്റ് ഹൗസില്‍ തങ്ങിയ ശേഷം തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ദര്‍ശനത്തിനെത്തിയത്. ശബരിമലയ്ക്ക് പുറമേ മാളികപ്പുറത്തും ദിലീപ് ദര്‍ശനം നടത്തി. പ്രത്യേക പൂജകളും നടത്തിയ ശേഷമാണ് സംഘം മടങ്ങിയത്.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഇരുവര്‍ക്കും നോട്ടിസ് അയച്ചിരിക്കുകയാണ്. കേസില്‍ ആദ്യമായാണ് ഇരുവരേയും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നത്.