കൊട്ടാരക്കര ക്ഷേത്രത്തിലെ ഉത്സവ പരിപാടിയില്‍ മാസ് ലുക്കില്‍ ദിലീപ്; വൈറലായി ചിത്രങ്ങള്‍

കൊല്ലം കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവ പരിപാടിയില്‍ മാസ് ലുക്കിലെത്തി നടന്‍ ദിലീപ്. ക്ഷേത്രത്തിലെ ഉത്രട്ടാതി ഉത്സവത്തിനാണ് ദിലീപ് അതിഥിയായി എത്തിയത്. ഉത്സവപരിപാടിയില്‍വച്ച് നടന്‍ ഇന്നസന്റിനെ അനുകരിച്ച് നടന്‍ കാണികളുടെ കയ്യടി വാങ്ങി. ചടങ്ങിനെത്തിയ നടന്റെ ചിത്രങ്ങള്‍ വൈറലായി.

ദിലീപ് നായകനാകുന്ന ബാന്ദ്ര സിനിമയുടെ നിര്‍മാതാവ് വിനായക അജിത് കുമാറായിരുന്നു ഉത്സവത്തിന്റെ ഉപദേശകസമിതി പ്രസിഡന്റ്. പാവപ്പെട്ടവര്‍ക്കായുള്ള ചികിത്സാധനസഹായവും പഠനോപകരണങ്ങളും ദിലീപ് വിതരണം ചെയ്തു. ഉപദേശകസമിതി സെക്രട്ടറി ചെങ്ങറ സുരേന്ദ്രന്‍, നഗരസഭാധ്യക്ഷന്‍ എസ്.ആര്‍.രമേശ്, ഉപാധ്യക്ഷ വനജാ രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു. ചലച്ചിത്ര പിന്നണിഗായകന്‍ നജിം അര്‍ഷാദിന്റെ ഗാനമേളയും അരങ്ങേറി.

‘രാമലീല എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം അരുണ്‍ ഗോപിയും ദിലീപും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് ബാന്ദ്ര. ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാസ് ലുക്കിലുള്ള ദിലീപിന്റെ ചിത്രം ഉള്‍പ്പെട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വൈറലായിരുന്നു. തെന്നിന്ത്യന്‍ താരം തമന്നയാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago