മലയാള സിനിമയിലെ യുവതാരങ്ങളിൽ വാഹനപ്രേമിയായ നടനാണ് ദുൽഖർ സൽമാൻ. തന്റെ ഗാരേജിൽ തനിക്ക് ഇഷ്ടമുള്ള വാഹനങ്ങൾ കൊണ്ട് നിറയ്ക്കുന്നത് ദുൽഖറിന് വളരെ ഇഷ്ടമുള്ള കാര്യമാണ്. ഏറ്റവും അടുത്തതായി മൂന്നു കോടി രൂപയുടെ ഒരു കാറാണ് ദുൽഖർ സ്വന്തമാക്കിയിരിക്കുന്നത്. മെഴ്സിഡസ് ബെൻസ് മെയ്ബ ജി.എല്‍.എസ് 600 ആണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. മലയാള സിനിമയിൽ ആദ്യമായി മെയ്ബ സ്വന്തമാക്കുന്ന താരം കൂടിയായി മാറിയിരിക്കുകയാണ് അദ്ദേഹം.
വിന്റേജ് കാറുകളും ഏറ്റവും പുതിയ കാറുകളും സൂപ്പർ ബൈക്കുകളും എല്ലാം ദുൽഖറിന്റെ വാഹമശേഖരത്തിൽ ഉണ്ട്. ഇഷ്ടപ്പെട്ട് വാങ്ങിയ കാറിന് ഇഷ്ടനമ്പറും അദ്ദേഹം സ്വന്തമാക്കി. 1.85 ലക്ഷം രൂപ മുടക്കി ലേലത്തിലൂടെയാണ് അദ്ദേഹത്തിന്റെ ഇഷ്ടനമ്പറായ 369 സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ട്. 2021ൽ അവതരിപ്പിക്കപ്പെട്ട ഈ മോഡൽ ബോളിവുഡ് താരങ്ങളുടെ ഇഷ്ടവാഹനമാണ്.
രണ്‍വീര്‍ സിങ്ങ്, കൃതി സേനൻ, അര്ജുന് കപൂര്‍, നീതു സിങ്ങ് തുടങ്ങിയ ബോളിവുഡ് താരങ്ങൾ സ്വന്തമാക്കിയ ഈ മോഡൽ തെന്നിന്ത്യന്‍ സൂപ്പര്‍ താരം രാം ചരണ്‍ കഴിഞ്ഞയിടെ വാങ്ങിയിരുന്നു. കാഴ്ചയില്‍ മസ്കുലര്‍ ഭാവമുള്ള വാഹനമാണ് മെയ്ബാ ജി.എല്‍.എസ് 600.