ഷൈന്‍ ടോം ചാക്കോയും അഹാന കൃഷ്ണയും ഒന്നിച്ചെത്തുന്ന അടി നാളെ തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുകയാണ്. ‘ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം പ്രശോഭ് വിജയന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അടി’. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ നിര്‍മാണം. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ദുല്‍ഖര്‍ സല്മാന് കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുകയാണ്.
View this post on Instagram
‘ഏറെ സ്നേഹം നിറച്ച് ഞങ്ങള്‍ ഒരുക്കിയ അടി നാളെ തീയറ്ററുകളില്‍ എത്തുകയാണ്. എനിക്ക് ഒത്തിരി പ്രിയപ്പെട്ടവരായ നടീനടന്മാരും അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് ഒരുക്കിയ ഒരു മനോഹര ചിത്രമാണിത്. കോവിഡ് മൂലം നിരവധി പ്രതിസന്ധികള്‍ നേരിട്ടെങ്കിലും തീയറ്ററുകളില്‍ തന്നെ ഈ ചിത്രം എത്തിക്കുവാന്‍ ഞങ്ങള്‍ അഹോരാത്രം അധ്വാനിച്ചിട്ടുണ്ട്. ഞങ്ങള്‍ അപ്പോള്‍ നാളെ എത്തുകയാണ്. സുഹൃത്തുക്കള്‍ക്കും കുടുംബത്തോടും ഒപ്പം ചിത്രം കണ്ട് അഭിപ്രായം ഞങ്ങളെ അറിയിക്കുക. എന്റെ സിനിമകള്‍ നിര്‍മ്മിക്കുക എന്നത് പോലെ തന്നെ മറ്റ് നടന്മാരുടെ ചിത്രങ്ങളും നിര്‍മിക്കുക എന്നത് വെഫറര്‍ ഫിലിംസിന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. ഇതിന്റെ കഥ കേട്ടപ്പോള്‍ തന്നെ ഈ ചിത്രത്തിന്റെ ഭാഗമാകുവാന്‍ ആഗ്രഹം തോന്നിയിരുന്നു. ഞങ്ങള്‍ക്ക് നിങ്ങള്‍ തരുന്ന ഓരോ പിന്തുണക്കും ഒരായിരം നന്ദി’, ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
അടിയുടെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്, നിര്‍മ്മാണം : ദുല്‍ഖര്‍ സല്മാന്, ജോം വര്‍ഗീസ്, സംഗീത സംവിധാനം : ഗോവിന്ദ് വസന്ത, ഛായാഗ്രഹണം : ഫായിസ് സിദ്ധിഖ്. സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫലാണ് എഡിറ്റിംഗും സ്റ്റെഫി സേവ്യര്‍ വസ്ത്രാലങ്കാരവും ആര്‍ട്ട് സുഭാഷ് കരുണും രഞ്ജിത് ആര് മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു. ആര്‍ട്ട് : സുബാഷ് കരുണ്‍, ചീഫ് അസ്സോസിയേറ്റ് : സുനില്‍ കര്യാട്ടുകര, ലിറിക്സ് : അന്‍വര്‍ അലി, ഷറഫു, പ്രൊജക്റ്റ് ഡിസൈനര്‍ : ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്ട്രോളര്: റിന്നി ദിവാകര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ :സിഫാസ് അഷ്റഫ്, സേതുനാഥ് പദ്മകുമാര്‍, സുമേഷ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് : വിനോഷ് കൈമള്‍, പി ആര് ഓ : പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : അനൂപ് സുന്ദരം, വി.എഫ്.എക്സ് ആന്‍ഡ് ടൈറ്റില്‍ : സഞ്ജു ടോം ജോര്‍ജ്, സ്റ്റില്‍സ് : റിഷാദ് മുഹമ്മദ് ,ഡിസൈന്‍ : ഓള്‍ഡ് മങ്ങ്സ്.