തനിക്കെതിരെ മോശം പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നടന് ദുല്‍ഖര്‍ സല്മാന്. താന്‍ സിനിമ നിര്‍ത്തണമെന്ന് പോലും ആളുകള്‍ എഴുതാറുണ്ടെന്നും അത് കേള്‍ക്കുന്നത് ശരിക്കും കഠിനമാണെന്നും ദുല്‍ഖര്‍ സല്മാന് പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ സല്മാന് ഇക്കാര്യം പറഞ്ഞത്.
താന്‍ പലപ്പോഴും നിരൂപണങ്ങളില്‍ തന്നെക്കുറിച്ച് മോശമായ ഒരുപാട് കാര്യങ്ങള്‍ വായിച്ചിട്ടുണ്ട്. താന്‍ അതിന് പറ്റിയ ആളല്ല, അഭിനയം നിര്‍ത്തണമെന്ന് പോലും ആളുകള്‍ എഴുതിയിട്ടുണ്ട്. അത് ശരിക്കും കഠിനമാണെന്ന് ദുല്‍ഖര്‍ സല്മാന് പറയുന്നു.
ഹനു രാഘവപുടി സംവിധാനം ചെയ്ത സീതാരാമം ആണ് ദുല്‍ഖര്‍ സല്‍മാന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’ എന്ന ബോളിവുഡ് ചിത്രമാണ് ദുല്‍ഖറിന്റേതായി റിലീസിന് ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 23നാണ് ചിത്രം റിലീസ് ചെയ്യുക. സിനിമയില്‍ ദുല്‍ഖറിനൊപ്പം സണ്ണി ഡിയോളും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആര് ബല്‍കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.