പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് കടന്നുവന്നതാണ് ദുല്‍ഖര്‍ സല്മാന്. ചിത്രം ശ്രദ്ധിക്കപ്പെട്ടതിനൊപ്പം ദുല്‍ഖര്‍ സല്‍മാനേയും പ്രേക്ഷകര്‍ സ്വീകരിച്ചു. ശേഷം മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ദുല്‍ഖര്‍ സല്മാന് പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന നിലയില്‍ വളര്‍ന്നു. സിനിമയില്‍ സ്വന്തം ഇടം കണ്ടെത്തിയപ്പോഴും മമ്മൂട്ടിക്കൊപ്പം ദുല്‍ഖറിന്റെ ചിത്രം ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്. ഇപ്പോഴിതാ അതിന് ദുല്‍ഖര്‍ തന്നെ മറുപടി പറഞ്ഞിരിക്കുകയാണ്.
വാപ്പിച്ചിയോടൊപ്പം അഭിനയിക്കാന്‍ തനിക്കും ആഗ്രഹമുണ്ടെന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. എന്നാല്‍ അത് അദ്ദേഹം കൂടി ചിന്തിക്കണം. തത്ക്കാലം ഒരുമിച്ചൊരു ചിത്രം വേണ്ട എന്ന് പറയുന്നതിന് പിന്നില്‍ നല്ല ഉദ്ദേശ്യമാണ്. രണ്ടുപേരും വേറെ വേറെ ചിത്രം ചെയ്യുമ്പോള്‍ രണ്ടു പേര്‍ക്കും സിനിമയില്‍ തനത് വ്യക്തിത്വവും കരിയറും ഉണ്ടാവുമെന്നതിനാലാണ് ആ ചിന്ത. പക്ഷേ എപ്പോഴെങ്കിലും ഒരിക്കലെങ്കിലും സ്ക്രീനില്‍ അദ്ദേഹവുമായി ഒരുമിക്കാന്‍ തനിക്കും ആഗ്രഹമുണ്ടെന്ന് ദുല്‍ഖര്‍ പറയുന്നു.
ദുല്‍ഖര്‍ സല്‍മാന്റേതായി ഹേയ് സിനാമിക, സല്യൂട്ട് എന്നീ ചിത്രങ്ങളാണ് ഒടുവിലായി പുറത്തിറങ്ങിയത്. മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വവും ഹേയ് സിനാമികയും ഒറ്റ ദിവസമായിരുന്നു റിലീസ് ചെയ്തത്. ഇത് ആരാധകര്‍ കൗതുകത്തോടെയാണ് നോക്കിക്കണ്ടത്. അതേസമയം, സോണി ലിവിലൂടെ പുറത്തിറങ്ങിയ സല്യൂട്ടിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്തിരിക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറിന്റെ രചന ബോബി- സഞ്ജയ് ആണ് നിര്‍വഹിച്ചിരിക്കുന്നത്.