കിംഗ് ഓഫ് കൊത്തയുടെ ചിത്രീകരണത്തിനിടെ ട്രാപ് ഷൂട്ടിംഗ് നടത്തുന്ന ദുല്‍ഖര്‍ സല്‍മാന്റെ ട്രാപ് ഷൂട്ടിംഗ്. റോയല്‍ പുതുക്കോട്ടൈ സ്പോര്‍ട്സ് ക്ലബ്ബില്‍ ഷൂട്ടിംഗ് നടത്തുന്ന താരത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ദുല്‍ഖര്‍ തന്നെയാണ് വിഡിയോ പങ്കുവച്ചത്.
View this post on Instagram
കിംഗ് ഓഫ് കൊത്തയില്‍ ദുല്‍ഖറിന്റേതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തേ വൈറലായിരുന്നു. സംവിധായകന് ജോഷിയുടെ മകന് അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വെഫെറര്‍ ഫിലിംസും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ദുല്‍ഖറിനൊപ്പം വലിയ താരനി ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിര്‍മ്മാണ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’.
രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സ്ക്രിപ്റ്റ്- അഭിലാഷ് എന്‍. ചന്ദ്രന്, എഡിറ്റര്‍ – ശ്യാം ശശിധരന്, മേക്കപ്പ്-റോണെക്സ് സേവിയര്‍, വസ്ത്രാലങ്കാരം-പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍- ഷുഹൈബ് എസ്.ബി.കെ., പ്രൊഡക്ഷന്‍ കണ്ട്രോളര്-ദീപക് പരമേശ്വരന്, സംഗീതം-ജേക്സ് ബിജോയ്, ഷാന്‍ റഹ്മാന്, ആക്ഷന്‍- രാജശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- അനൂപ് സുന്ദരന്‍, വിഷ്ണു സുഗതന്, പി.ആര്.ഒ- പ്രതീഷ് ശേഖര്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.