ദുല്‍ഖര്‍ സല്മാന് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. തമിഴ്നാട്ടിലെ കരൈകുടിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. വെടിക്കെട്ടും തീപ്പൊരിയുമായി മാസ്സ് രീതിയിലാണ് കരൈകുടിയില്‍ ചിത്രത്തിന്റെ പാക്കപ്പ് നടത്തിയത്. 95 ദിവസമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.
വ്യത്യസ്ത ഗെറ്റപ്പിലാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നത്. ദുല്‍ഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിര്‍മിക്കുന്നത് വെഫെറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകന് അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം വന്‍ താര നിരയാണ് അണിനിരക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിര്‍മ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ഓണം റിലീസായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.
രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. മാസ്സ് ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി രാജശേഖറാണ്. ജേക്സ് ബിജോയും ഷാന്‍ റഹ്മാനും ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. ഛായാഗ്രഹണം- നിമീഷ് രവി, സ്ക്രിപ്റ്റ്- അഭിലാഷ് എന്‍ ചന്ദ്രന്, എഡിറ്റര്‍- ശ്യാം ശശിധരന്, മേക്കപ്പ്- റോണെക്സ് സേവിയര്‍, വസ്ത്രാലങ്കാരം- പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍- ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ദീപക് പരമേശ്വരന്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- അനൂപ് സുന്ദരന്‍, വിഷ്ണു സുഗുതന്, പിആര്‍ഒ- പ്രതീക്ഷ് ശേഖര്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.