പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്മാന് കേന്ദ്രകഥാപാത്രമായി എത്തിയ ബോളിവുഡ് ചിത്രം ‘ചുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റിന് മികച്ച പ്രതികരണം. കേരളം ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ ഇന്നലെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. പല സ്ഥലങ്ങളിലും ഹൗസ്ഫുള് ഷോകളാണ് നടക്കുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി വന്‍ അഡ്വാന്‍സ് ബുക്കിംഗ് നടന്നിരുന്നു. 1,25000 ടിക്കറ്റുകളാണ് അഡ്വാന്‍സായി വിറ്റുപോയത്.
ദുല്‍ഖര്‍ സല്മാന് നായകനാകുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ചുപ്. ആര്. ബില്കിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബാല്‍കിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സണ്ണി ഡിയോളാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മോശം വിമര്‍ശനങ്ങളും നിഷേധാത്മക നിരൂപണങ്ങളും കാരണം കലാകാരന് അനുഭവിക്കുന്ന വേദനയും പ്രതികാരവുമാണ് ചുപ് എന്ന റൊമാന്റിക് സൈക്കോളജിക്കല്‍ ചിത്രം പറയുന്നത്. ചുപിലെ കഥാപാത്രം ദുല്‍ഖറിന്റെ കരിയറിലെ മികച്ച കഥാപാത്രമായിരിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
കേരളത്തില്‍ 65 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. റിലീസിന് മുന്നോടിയായി പ്രേക്ഷകര്‍ക്കായി ചുപിന്റെ പ്രിവ്യൂ ഷോ നടത്തിയിരുന്നു. പൊതുവേ നിരൂപകര്‍ക്കും സിനിമ രംഗത്തെ സെലിബ്രിറ്റികള്‍ക്കും മാത്രമായാണ് പ്രിവ്യൂ ഷോ ഒരുക്കുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായാണ് പ്രേക്ഷകര്‍ക്കായി ചുപിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രത്യേക പ്രിവ്യൂ ഷോ ഒരുക്കിയത്. മികച്ച പ്രതികരണമായിരുന്നു ഇതിന് ലഭിച്ചത്