സിനിമ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്കുന്ന അഭിമുഖങ്ങള്‍ ബോറടിപ്പിക്കാറുണ്ടെന്ന് നടന് ഫഹദ് ഫാസില്‍. പട്ടിയെ പോലെ പണിയെടുത്തതിന് ശേഷമാണ് ഇത്തരം അഭിമുഖങ്ങളില്‍ വന്ന് സിനിമ കാണണം എന്ന് പറയേണ്ടി വരുന്നതെന്നും തനിക്ക് അത് മടിയുള്ള കാര്യമാണെന്നും ഫഹദ് പറഞ്ഞു.
താന്‍ ചെയ്യുന്ന ജോലി തന്റെ സാമര്‍ത്ഥ്യവും ബുദ്ധിയും കഴിവുംവച്ച് ഭംഗിയായി ചെയ്യുന്നുണ്ട്. സിനിമയുടെ ഷൂട്ടിംഗ് കഴിയുമ്പോള്‍ തന്റെ ജോലി കഴിയണമെന്നാണ്. അത് എന്ജോയ് ചെയ്യാന്‍ സാധിക്കണമെന്നാണ്. എന്നാല്‍ അതിന് കഴിയാറില്ലെന്നും ഫഹദ് വ്യക്തമാക്കി.
സിജി മോന് സംവിധാനം ചെയ്ത മലയന്‍കുഞ്ഞ് തീയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. മഹേഷ് നാരായണന് തിരക്കഥാകൃത്തും ഛായാഗ്രഹകനുമാകുന്ന ചിത്രത്തില്‍ ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും രഞ്ജിത് അമ്പാടി മേക്കപ്പും ധന്യാ ബാലകൃഷ്ണന് വസ്ത്രാലങ്കാരവും വിഷ്ണു ഗോവിന്ദ് ശ്രീശങ്കര്‍ ടീം സൗണ്ട് ഡിസൈനും നിര്‍വഹിക്കുന്നു. 30 വര്‍ഷങ്ങള്‍ക്ക് ശേഷം എ ആര് റഹ്മാന് മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമ കൂടിയാണ് മലയന്‍കുഞ്ഞ്.