ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളക്ക് ശേഷം അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാവുന്നു. ‘ഓടും കുതിര ചാടും കുതിര’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. തല്ലുമാലക്ക് ശേഷം ആഷിക്ക് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്.
സംവിധായകന് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുടെ സഹരചന അല്‍ത്താഫ് ആയിരുന്നു. ആനന്ദ് സി ചന്ദ്രന് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന് ജസ്റ്റിന് വര്‍ഗീസ് സംഗീതം നിര്‍വഹിക്കുന്നു. അല്‍ത്താഫിന്റെ ആദ്യ ചിത്രത്തിലൂടെയാണ് ജസ്റ്റിനും സ്വതന്ത്ര സംഗീത സംവിധായകനായി അരങ്ങേറിയത്. സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.
അരികില്‍ ഒരാള്‍ എന്ന ചിത്രമാണ് ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ആദ്യ സിനിമ. തുടര്‍ന്ന് ചന്ദ്രേട്ടന് എവിടെയാ, കലി, അഞ്ചാം പാതിരാ, ഡിയര്‍ ഫ്രണ്ട്, തല്ലുമാല തുടങ്ങി നിരവധി ചിത്രങ്ങള്‍ ഈ ബാനറില്‍ പുറത്തിറങ്ങി.