ഫഹദ് ഫാസിലിന്റെ ഗ്യാരേജിലേക്ക് മിനി കൂപ്പറിന്റെ കണ്ട്രിമാന് കൂടി. ലംബോര്‍ഗിനി ഉറുസ്, പോര്‍ഷെ 911 കരേര, ടൊയോട്ട വെല്‍ഫയര്‍ തുടങ്ങിയ ആഡംബര വാഹനങ്ങള്‍ക്ക് പിന്നാലെയാണ് ഫഹദ് മിനി കണ്ട്രിമാന് സ്വന്തമാക്കിയത്. കൊച്ചിയിലെ മിനി വിതരണക്കാരായ ഇവിഎം മിനിയില്‍ നിന്നാണ് ഫഹദ് ഫാസില്‍ വാഹനം വാങ്ങിയത്.
‘ ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ വാഹന വിഭാഗമായ മിനിയില്‍ നിന്ന് പുറത്തിറങ്ങുന്ന നാല് ഡോര്‍ ഹാച്ച്ബാക്ക് ശ്രേണിയിലാണ് കണ്ട്രിമാന് മോഡലിന്റെ സ്ഥാനം. മിനി വാഹന നിരയിലെ ഏറ്റവും കരുത്തന് വാഹനമെന്ന വിശേഷണവും കണ്ട്രിമാനിനാണ്.
രണ്ട് ലീറ്റര്‍ നാല് സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. 192 എച്ച്പി കരുത്തും 280 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്. ഏഴ് സ്പീഡ് ഡബിള്‍ ഡ്യുവല്‍ ക്ലച്ച് സ്റ്റെപ്ട്രോണിക് സ്പോര്‍ട്സ് ട്രാന്സ്മിഷന്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 7.5 സെക്കന്‍ഡ് മതി ഈ കരുത്തന് വാഹനത്തിന്. ഏകദേശം 58 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഓണ്‍റോഡ് വില.