നടനും പിതാവുമായ സുരേഷ് ഗോപിയേയും തന്നെയും അപമാനിച്ചയാള്‍ക്ക് മറുപടിയുമായി ഗോകുല്‍ സുരേഷ്. സുരേഷ് ഗോപിയുടെ മകനാണ് എന്ന് ഗോകുലിന് ഉറപ്പുണ്ടോ എന്നായിരുന്നു ഒരാളുടെ ഫേസ്ബുക്കിലൂടെയുള്ള ചോദ്യം. ഇതിന് വായടപ്പിക്കുന്ന മറുപടിയാണ് ഗോകുല്‍ നല്‍കിയത്.
തനിക്ക് തന്റെ അപ്പന്റെ കാര്യത്തില്‍ ഉറപ്പില്ലാത്ത കൊണ്ടാണോ അപ്പന്റെ പേര് കൊടുക്കേണ്ട സ്ഥാനത്ത് ജില്ലയുടെ പേര് വച്ചിരിക്കുന്നത് എന്നായിരുന്നു ഗോകുല്‍ നല്കിയ മറുപടി. ഇതോടെ അയാളുടെ വായടച്ചു. നിരവധി പേര് ഗോകുല്‍ സുരേഷിന് കൈയടിച്ച് രംഗത്തെത്തിയിട്ടുണ്ട്.
നേരത്തേ ഫേസ്ബുക്കില്‍ മോശം കമന്റിട്ടയാള്‍ക്ക് ഗോകുല്‍ സുരേഷ് നല്കിയ മറുപടി വൈറലായിരുന്നു. ഇല്ല്യാസ് എന്നയാളുടെ ഫേസ്ബുക്ക് പേജില്‍ നിന്നാണ് കമന്റുവന്നത്. സുരേഷ് ഗോപിയുടെ പുതിയ ലുക്കും കുരങ്ങിന്റെ ചിത്രവും ചേര്‍ത്തുവച്ച് ഇതിലെ രണ്ട് വ്യത്യാസങ്ങള്‍ കണ്ടുപിടിക്കാന്‍ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് രണ്ട് വ്യത്യാസം ഉണ്ടെന്നും ഇടത്ത് വശത്ത് നിന്റെ തന്തയും വലത്ത് വശത്ത് എന്റെ തന്തയും എന്നായിരുന്നു ഗോകുല്‍ നല്കിയ മറുപടി. ഇതും സോഷ്യല്‍മീഡിയ ആഘോഷിച്ചിരുന്നു.