നടന് ഗിന്നസ് പക്രു സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. തിരുവല്ലയില്വച്ചായിരുന്നു സംഭവം. ഗിന്നസ് പക്രുവും ഡ്രൈവറും സഞ്ചരിച്ച വാഹനത്തില്‍ എതിര്‍ദിശയില്‍ നിന്നുവന്ന ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. തനിക്ക് പരുക്കുകള്‍ ഇല്ലെന്നും സുഖമായി ഇരിക്കുന്നതായും ഗിന്നസ് പക്രു അറിയിച്ചു.
മനോധൈര്യം കൈവിടാതെ കാര്‍ ഓടിച്ച ഡ്രൈവര്‍ ശിവനും അപകടസ്ഥലത്ത് സഹായവുമായി വന്ന ചെറുപ്പക്കാര്‍ക്കും ഉള്‍പ്പെടെ ഗിന്നസ് പക്രു നന്ദി പറഞ്ഞു. സീറ്റ് ബെല്‍റ്റിന്റെ പ്രധാന്യം നേരിട്ട് അറിഞ്ഞുവെന്നും തന്റെ യാത്ര തുടരുമെന്നും ഗിന്നസ് പക്രു അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സുഹൃത്തുക്കളെ …..
ഇന്ന് രാവിലെ .. തിരുവല്ലയില്‍ വച്ച് ഞാന്‍ ഒരു കാറപകടത്തില്‍ പെട്ടു .പരിക്കുകള്‍ ഒന്നും തന്നെയില്ല. എതിര്‍ദിശയില്‍ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു…. ഞാന്‍ സുഖമായിരിക്കുന്നു… മനോധൈര്യം കൈവിടാതെ എന്റെ കാര്‍ ഓടിച്ച ശിവനും,അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാര്‍ക്കും
SI ഹുമയൂണ്‍ സര് നും, സുഹൃത്തായ
മാത്യു നൈനാനും , വീട്ടിലെത്തിച്ച twins ഇവന്‍ന്റ്സ് ഉടമ ടിജു വി നും , നന്ദി??????
പ്രാര്‍ത്ഥിച്ചവര്‍ക്കും ,എന്നെ വിളിച്ച പ്രിയ സുഹൃത്തുക്കള്‍ക്കും നന്ദി.,,,
എന്റെ യാത്ര തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു
NB: സീറ്റ് ബെല്‍റ്റിന്റെ പ്രധാന്യം നേരിട്ട് അറിഞ്ഞു….
Thank God