Categories: MalayalamNews

“ചേച്ചിക്ക് ഉയരം കൂടുതൽ ആണോ ചേട്ടാ?” കൈയ്യടി നേടി ഹരീഷ് കണാരന്റെ മറുപടി

കോഴിക്കോടൻ സംസാരശൈലിയുമായി മലയാള സിനിമയിൽ കോമഡി രംഗത്ത് തന്റേതായ ഒരു സ്ഥാനം പടുത്തുയർത്തിയ താരമാണ് ഹരീഷ് പെരുമണ്ണ. മഴവിൽ മനോരമയിലെ കോമഡി റിയാലിറ്റി ഷോയായ കോമഡി ഫെസ്റ്റിവലിൽ ജാലിയൻ കണാരൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് ഹരീഷിന് ഹരീഷ് കണാരൻ എന്ന പേര് വീണുകിട്ടിയത്. ഉത്സാഹ കമ്മിറ്റി എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച ഹരീഷ് ഇന്ന് മലയാള സിനിമയിൽ മാറ്റി നിർത്തുവാനാവാത്ത ഒരു നടനാണ്.

വാലന്റൈൻസ് ദിനത്തിൽ ഇൻസ്റ്റാഗ്രാമിൽ ഹരീഷ് പോസ്റ്റ് ചെയ്‌ത ഒരു ഫോട്ടോക്ക് ഒരു ആരാധകൻ ഇട്ട കമന്റിന് ഹരീഷ് കണാരൻ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന് കൈയ്യടി നേടി കൊടുത്തു കൊണ്ടിരിക്കുന്നത്. സ്കൂൾ ടീച്ചറായ ഭാര്യ സന്ധ്യക്കും കുഞ്ഞുങ്ങൾക്കും ഒപ്പമുള്ള ഹരീഷിന്റെ ഫോട്ടോയിൽ “ചേച്ചിക്ക് ഉയരം കൂടുതൽ ആണോ ചേട്ടാ?” എന്നാണ് ഒരു ഫോളോവർ ചോദിച്ചത്. അതിന് ഹരീഷ് നൽകിയ മറുപടിക്കാണ് കൈയ്യടികൾ. “എന്നും ഉയരത്തിൽ നിൽക്കേണ്ടത് അവർ തന്നെ അല്ലെ 🔥” എന്നായിരുന്നു നടന്റെ മറുപടി. മനോഹരമായ ആ മറുപടിക്ക് ഏവരും ഹരീഷ് കണാരന് കൈയ്യടിക്കുകയാണ്.

Actor Hareesh Kanaran’s beautiful reply to the one who asked about his wife’s height
webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

21 hours ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago