മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ വന്‍ വിജയം കൊയ്തിരുന്നു. അതിന്റെ രണ്ടാംഭാഗം എമ്പുരാന് പണിപ്പുരയിലാണ്. ഇപ്പോഴിതാ മോഹന്‍ലാലിനെ നായകനാക്കി ഇന്ദ്രജിത്തും സിനിമ സംവിധാനം ചെയ്യുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്സാകും ചിത്രം നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല.
ഈ വര്‍ഷം താന്‍ ഒരു ചിത്രം സംവിധാനം ചെയ്യുമെന്നും അതൊരു വലിയ ചിത്രമായിരിക്കുമെന്നും ഇന്ദ്രജിത്ത് അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. അഭിനയത്തിന്റെ തിരക്കുകള്‍ തീര്‍ന്നതിന് ശേഷം ചിത്രം പ്രഖ്യാപിക്കുമെന്നും ഇന്ദ്രജിത്ത് പറഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.
മോഹന്‍ലാല്‍ നായകനാകുന്ന ജീത്തു ജോസഫ് ചിത്രം റാമിലും ഇന്ദ്രജിത് അഭിനയിച്ചിരുന്നു. മോഹന്‍ലാലിനൊപ്പം ഒരുപിടി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള ഇന്ദ്രജിത് അദ്ദേഹവുമായി നല്ല സൗഹൃദവും പുലര്‍ത്തുന്ന ആളാണ്. നടനെന്ന നിലയില്‍ തിരക്കുകളിലാണ് നിലവില്‍ ഇന്ദ്രജിത്ത്. ഇതിന് ശേഷമായിരിക്കും സംവിധാന രംഗത്തേക്കിരങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.