കഴിഞ്ഞ 38 വര്‍ഷമായി മലയാള സിനിമയില്‍ സജീവ സാന്നിധ്യമാണ് നടന് ജഗദീഷ്. ഹാസ്യനടനായും വില്ലനായും സ്വഭാവ നടനായുമെല്ലാം താരം പ്രേക്ഷകരുടെ മനം കവര്‍ന്നു. ടിവി ഷോകളിലും സജീവമാണ് താരം. ഇപ്പോഴിതാ താരത്തിന്റെ ഒരു പഴയകാല ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ പഠിക്കുന്ന കാലത്ത് പകര്‍ത്തിയതാണ് ചിത്രം. മാര്‍ ഇവാനിയോസിലെ ചെയര്മാന് പി. വി ജഗദീഷ്കുമാര് എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവയ്ക്കപ്പെട്ടത്. മലയാളം മൂവി ആന്‍ഡ് മ്യൂസിക് ഡാറ്റ ബേസിന്റെ ഫേസ്ബുക്ക് പേജിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
പഠനത്തില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥിയായിരുന്നു ജഗദീഷ് മാര്‍ ഇവാനിയോസില്‍ നിന്ന് ഒന്നാം റാങ്കോടെയാണ് ജഗദീഷ് കൊമേഴ്സില്‍ മാസ്റ്റര്‍ ബിരുദം സ്വന്തമാക്കിയത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം ഒരു ബാങ്കില്‍ ജോലിക്ക് കയറിയ ജഗദീഷ് പിന്നീട് അധ്യാപകനായി. അതിന് ശേഷമാണ് സിനിമയിലേക്കെത്തിയത്.