മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജയറാമും പാര്‍വതിയും. സിനിമയില്‍ സജീവമായിരുന്ന സമയത്താണ് ഇരുവരും വിവാഹിതരായത്. ശേഷം പാര്‍വതി അഭിനയം നിര്‍ത്തിയെങ്കിലും ജയറാം ഇപ്പോഴും സിനിമയില്‍ സജീവമാണ്. ഇവരുടെ മകന് കാളിദാസും സിനിമയില്‍ സജീവമാണ്. തമിഴ് ചിത്രങ്ങളിലാണ് കാളിദാസ് അധികവും അഭിനയിക്കുന്നത്.
കഴിഞ്ഞദിവസം ജയറാം പങ്കെടുത്ത ഒരു വിവാഹച്ചടങ്ങിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
നടിമാരായ ആനിയും സോനാ നായരും പാര്‍വതിയെ തിരക്കുന്നതും അമ്മായി അച്ഛന് ആകാന്‍ പോകുകയാണ് അല്ലെ എന്ന് ചോദിക്കുന്നതുമാണ് വിഡിയോയില്‍. അമ്മായിച്ഛന് ആകാന്‍ പോകുന്നു. രണ്ടു വിവാഹങ്ങളും ഒരുമിച്ചു നടത്തണം എന്നായിരുന്നു എന്ന് ജയറാം പറയുമ്പോള്‍ ചിലവ് ചുരുക്കാന്‍ ആണോ എന്ന് ആനി ചോദിക്കുന്നുണ്ട്. ഇതിന് ജയറാം നല്കിയ മറുപടി ചിരിപടര്‍ത്തുന്നതാണ്.
മകള്‍ ചക്കി പിന്നെയും ഒരു കോഴ്സ് പഠിക്കാന്‍ ഇംഗ്ലണ്ടില്‍ പോയെന്നും ഒരു സായിപ്പിനെ എങ്കിലും പിടിച്ചു കൊണ്ട് വരാന്‍ ആണ് താന്‍ അവളോട് പറഞ്ഞതെന്നും ജയറാം പറയുന്നു.
എന്നാല്‍ സായിപ്പന്മാര് നമ്മളെക്കാള്‍ ദാരിദ്ര്യം പിടിച്ചവരാണ് എന്നാണ് മോള് പറഞ്ഞത്. ജീവിക്കാന്‍ നിവൃത്തിയില്ലാതെയാണ് സായിപ്പന്മാര് നടക്കുന്നതെന്നും വിളിച്ചാല്‍ അപ്പോ വരാന്‍ റെഡിയാണ് അവര്‍ എന്നുമാണ് അവളുടെ അഭിപ്രായമെന്നും ജയറാം കൂട്ടിച്ചേര്‍ത്തു.