നിരവധി സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച താരമായ നടൻ ജയസൂര്യയ്ക്ക് യു എ ഇ ഗോൾഡൻ വിസ ലഭിച്ചു. ഭാര്യ സരിത ജയസൂര്യയോടൊപ്പം ആണ് താരം ഗോൾഡൻ വിസ ഏറ്റുവാങ്ങാൻ എത്തിയത്. വ്യവസായി എം എ യൂസഫലിയിൽ നിന്നാണ് ജയസൂര്യ ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്. എം എ യൂസഫലിക്ക് ഒപ്പമുള്ള ചിത്രങ്ങളും വിസ വാങ്ങാൻ എത്തിയപ്പോൾ പകർത്തിയ വീഡിയോയും താരം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
വ്യവസായ – കായിക – ചലച്ചിത്ര രംഗത്തു നിന്ന് ഉൾപ്പെടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കാണ് യു എ ഇ ഗോൾഡൻ വിസ നൽകുന്നത്. നേരത്തെ മലയാള സിനിമയിൽ നിന്ന് മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ, ടോവിനോ തോമസ്, ആസിഫ് അലി, ആശ ശരത്ത്, ശ്വേത മേനോൻ തുടങ്ങി നിരവധി പേർക്കാണ് ഗോൾഡൻ വിസ ലഭിച്ചത്.
ജയസൂര്യയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം അഭിജിത്ത് ജോസഫ് സംവിധാനം ചെയ്ത ജോൺ ലൂഥർ ആണ്. ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് താരം എത്തിയത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് ജോൺ ലൂഥർ. ദീപക് പറമ്പോൽ, സിദ്ദിഖ്, ആത്മീയ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
View this post on Instagram