Categories: Celebrities

മകൻ മാർക്ക് ആന്റണിയുടെ ഒന്നാം പിറന്നാളിന് സീസർ ആയി നടൻ ജിനു ജോസഫ്; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രം

മകൻ മാർക് ആന്റണിയുടെ ഒന്നാം പിറന്നാൾ ദിനത്തിൽ ജൂലിയസ് സീസർ ആയി വേഷമിട്ട് നടൻ ജിനു ജോസഫ്. ജിനു തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ഈ ചിത്രം പങ്കുവെച്ചത്. ‘സന്തോഷകരമായ ഒന്നാം പിറന്നാൾ മാർക്.. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു’ എന്ന കുറിപ്പോടെയാണ് ഭാര്യ ലിയ സാമുവലിനും മകനും ഒപ്പമുള്ള ചിത്രം ജിനു ജോസഫ് പങ്കുവെച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആയിരുന്നു ജിനു ജോസഫിനും ഭാര്യയ്ക്കും മകൻ പിറന്നത്. മാർക് ആന്റണി ജോസഫ് എന്നായിരുന്നു മകന് പേരിട്ടത്.

റോമൻ സൈനികമേധാവി ആയിരുന്ന മാർക്കസ് അന്റോണിയസ് എന്ന മാർക് ആന്റണി റോമൻ ചക്രവർത്തി ആയിരുന്ന ജൂലിയസ് സീസറിന്റെ വിശ്വസ്തനും രാഷ്ട്രീയ അനുയായിയും സുഹൃത്തുമായിരുന്നു. മികച്ച പ്രാസംഗികനായും ധീരനായ പോരാളിയും ആയാണ് ചരിത്രത്തിൽ മാർക് ആന്റണി വിശേഷിപ്പിക്കപ്പെടുന്നത്. ഏതായാലും മകൻ മാർക് ആന്റണിയുടെ പിറന്നാൾ ദിനത്തിൽ ഷേക്സ്പിയർ കഥാപാത്രങ്ങളായാണ് ജിനു ജോസഫും ഭാര്യയും എത്തിയത്. കുഞ്ചാക്കോ ബോബൻ, രഞ്ജിനി ജോസ്, സ്രിന്ദ, ഫർഹാൻ ഫാസിൽ എന്നിങ്ങനെ നിരവിധ താരങ്ങളാണ് കുഞ്ഞുമാർക്കിന് പിറന്നാൾ ആശംസകളുമായി കമന്റ് ബോക്സിൽ എത്തിയത്.

 

അമൽ നീരദിന്റെ മമ്മൂട്ടി ചിത്രമായ ബിഗ് ബിയിലൂടെയാണ് ജിനു ജോസഫ് ബിഗ് സ്ക്രീനിലേക്ക് അരങ്ങേറ്റം കുറിച്ചത്. സാഗർ ഏലിയാസ് ജാക്കി, ചാപ്പാ കുരിശ്, അൻവർ, ഇയ്യോബിന്റെ പുസ്തകം, ഉസ്താദ് ഹോട്ടൽ, റാണി പത്മിനി, വരത്തൻ, വൈറസ്,​ ട്രാൻസ് എന്നിവയാണ് ജിനു അഭിനയിച്ച മറ്റ് ചിത്രങ്ങൾ. അഭിനയിച്ച എല്ലാ സിനിമകളിലും ശ്രദ്ധേയമായ പ്രകടനമാണ് ജിനു ജോസഫ് കാഴ്ച വെച്ചത്. മിഥുൻ മാനുവൽ തോമസിന്റെ ‘അഞ്ചാം പാതിര’ എന്ന സിനിമയിലും ശ്രദ്ധേയപ്രകടനം കാഴ്ചവെച്ച ജിനു അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന ‘സായാഹ്ന വാര്‍ത്തകള്‍’ എന്ന സിനിമയിലും മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 week ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago